തിരുവനന്തപുരം: കൃഷി ഓഫിസിൽ ഫണ്ട് ചെലവഴിച്ചതിന് രേഖയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ 2014 ജനുവരി മുതൽ 2017 ജനുവരിവരെയുള്ള കണക്കാണ് പരിശോധിച്ചത്. പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ ഉത്തരവനുസരിച്ച് നെൽകൃഷി ഏജൻസിക്ക് 25 ലക്ഷം രൂപ കൈമാറി. അത് ഉപയോഗിച്ചത് വൈസ് ചെയർമാെൻറ ഒാണറേറിയം- 24,000 രൂപ, സ്റ്റേഷനറി- 26,000, തൊഴിൽസേന- എട്ടു ലക്ഷം, ലിഫ്റ്റ് ഇറിഗേഷൻ- 16.50 ലക്ഷം എന്നിവക്കാണ്. വൈസ് ചെയർമാന് തുക നൽകിയതിെൻറ കൈപ്പറ്റ് രസീത് ഇല്ല. ലിഫ്റ്റ് ഇറിഗേഷന് നൽകിയ തുക ഏതു രീതിയിൽ ഉപയോഗിെച്ചന്ന് വിവരമിമല്ല. കേരകൃഷി പരിശീലനം സംഘടിപ്പിച്ചതിന് 70,000 രൂപ ചെലവഴിച്ചു. തുക പൂർണായി ചെലവഴിച്ചോയെന്ന് വിവരമില്ല. ചെലവഴിക്കാതിരുന്ന തുകക്ക് 18 ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണമെന്നും നിർദേശം നൽകി. ഫീൽഡ് അസിസ്റ്റൻറുമാർക്ക് ഒാണറേറിയം നൽകിയതിന് 3.52 ലക്ഷം ചെലവഴിച്ചു. കൈപ്പറ്റ് രസീത്, മസ്റ്റർ റോൾ എന്നിവയില്ല. പദ്ധതിക്ക് 1.40 ലക്ഷം ചെലവഴിച്ചതിെൻറ വിശദവിവരം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ല ടെക്നോളജി മാനേജർമാർക്ക് രണ്ടു മാസം ഒാണറേറിയം നൽകിയ 99,167 രൂപയുടെയും കൈപ്പറ്റ് രസീത് ഇല്ല. ഇതേപദ്ധതിയിൽ 500 കോപ്പി 'വിജയഗാഥ' അച്ചടിച്ചതിന് 95,361 രൂപ ചെലവഴിച്ചു. ഇതിനും ബില്ലില്ല. കോൺട്രാക്റ്റ് ജീവനക്കാർക്ക് ശമ്പളം മാറി നൽകണമെങ്കിൽ ഹാജർ ബുക്കും ഉദ്യോഗസ്ഥെൻറ സർട്ടിഫിക്കറ്റും നൽകണം. അതില്ലാതെ 3.97 ലക്ഷം രൂപ വിതരണം ചെയ്തതിനും ഓഡിറ്റ് വിഭാഗം വിശദീകരണം തേടി. ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.