കനത്ത മഴ: ക്ലാപ്പന വെള്ളത്തിൽ മുങ്ങി

ഓച്ചിറ: ടി.എസ് കനാലിലോട് ചേർന്ന ക്ലാപ്പന പ്രദേശം വെള്ളത്തിൽ മുങ്ങി. കനത്ത മഴ പെയ്താലും പെട്ടന്ന് വെള്ളം കായലിലേക്ക് എത്തുന്നതിനാൽ ക്ലാപ്പനക്കാർക്ക് മഴക്കെടുതികൾ അന്യമായിരുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴ സ്ഥിതി മാറ്റിമറിക്കുകയായിരുന്നു. കിഴക്കൻ പ്രദേശങ്ങളിൽനിന്നും ഒഴുകി കാക്ക ചാലിൽ എത്തുന്ന വെള്ളം ആറു മീറ്റർ വീതിയുള്ള തോടുവഴി കായലിലേക്ക് ഒഴുകുമായിരുന്നു. തോട് ൈകയേറ്റക്കാർ കവർന്നപ്പോൾ വീതി രണ്ടു മീറ്റർ പോലും ഇല്ലാതായി. തോടി​െൻറ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചെങ്കിലും ൈകയേറ്റക്കാരുടെ സമ്മർദത്താൽ റവന്യൂ അധികാരികൾക്ക് മുന്നോട്ട് പോവാനായില്ല. കായലിലേക്കുള്ള തോടി​െൻറ ൈകയേറ്റം ഒഴിപ്പിച്ചു തോടിന് വീതികൂട്ടാതെ വെള്ളപ്പൊക്കം ഒഴിവാക്കാൻ കഴിയില്ല. തോട് കര കവിഞ്ഞ് സ്കൂളിലേക്ക് വെള്ളംകയറിയതിനാൽ ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ പഠനം മുടങ്ങി. വരവിള ഗവ. എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിൽ 145 ഓളം പേരെത്തി. അമൃതം സരിഗയിൽ സരളാദേവി, മുതിര പാട്ടു തെക്കേ തറയിൽ സുശീല, കണ്ണമത്തേരിൽ ഭാനുമതി എന്നിവരുടെ വീടുകൾക്കും മരം വീണു കേടുപാടുകൾ സംഭവിച്ചു. ഓച്ചിറ പഞ്ചായത്തി​െൻറ മിക്കഭാഗങ്ങളിലും മരം വീണ് വൈദ്യുതി ലൈനുകൾക്ക് നാശനഷ്ടമുണ്ടായി. ആർ. രാമചന്ദ്രൻ എം.എൽ.എ, സബ് കലക്ടർ ഡോ. ചിത്ര, തഹസിൽദാർ സാജിതാ ബീഗം എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. മഴയില്‍ വീട് തകര്‍ന്നു കുന്നിക്കോട്: മഴയില്‍ വീട് തകര്‍ന്നു. തലവൂർ പഞ്ചായത്തിലെ ചുണ്ടമലയിൽ മധുവി​െൻറ വീടാണ് കഴിഞ്ഞദിവസം ഇടിഞ്ഞ് വീണത്. ആർക്കും പരിക്കില്ല. വീടി​െൻറ അടുക്കള പൂർണമായി തകര്‍ന്നു. ഭിത്തികളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ട്. ഏകദേശം 3 ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി വീട്ടുകാര്‍ പറയുന്നു. വൃദ്ധമായ മാതാവും ഭാര്യയുമടങ്ങുന്നതാണ് മധുവി​െൻറ കുടുംബം. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ മേഖലയില്‍ അമ്പതിലധികം വീടുകള്‍ക്കാണ് നാശമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.