കുണ്ടറയിൽ വ്യാപകനാശം: കെ.എസ്​.ഇ.ബിക്ക്​ നഷ്​ടം എട്ട് ലക്ഷം

കുണ്ടറ: പ്രദേശത്ത് വ്യാപകനാശം. കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന് മുകളിലും ലൈനിലും മരങ്ങൾ കടപുഴകി വീണ് ലക്ഷങ്ങളുടെ നഷ്ടം. വീടുകൾക്ക് മുകളിൽ മരം വീണ് അഞ്ച് വീടുകളുടെ മേൽക്കൂര തകർന്നു. കുണ്ടറ കച്ചേരിമുക്ക് കെൽ ഫാക്ടറി റോഡിൽ അലിൻഡ് ഫാക്ടറി വളപ്പിലെ വൻ വാകമരം കടപുഴകി വീണ് ഹൈടെൻഷൻ ലൈനും ട്രാൻസ്ഫോർമറും തകർന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ഇവിടെ മാത്രമായി ബോർഡിന് നാലേകാൽ ലക്ഷത്തി​െൻറ നഷ്ടമാണ് കണക്കാക്കുന്നത്. കുണ്ടറ സെക്ഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിലായി 23 തൂണുകൾ വീണു. ഇതിൽ പകുതിയിലേറെയും ഒടിഞ്ഞു. മൊത്തം എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രാവിലെ അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്. കിഴക്കേ കല്ലട കൊടുവിള ശിങ്കാരപ്പള്ളിയിൽ കുന്നേൽ ജോയിയുടെ വീടിന് മുകളിലേക്ക് സമീപത്തെ ഇസഡോറി​െൻറ പുരയിടത്തിലുള്ള വൻ പുളിവാക കടപുഴകി. പുളിവാകക്കൊപ്പം തെങ്ങും പ്ലാവും വീടിന് മുകളിൽ പതിച്ചതോടെ വീടി​െൻറ ഓടും അസ്ബസ്റ്റോസ് ഷീറ്റും കൊണ്ട് നിർമിച്ച മേൽക്കൂര പൂർണമായും തകർന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടോടെയാണ് അപകടം. തലയിൽ ഓടുവീണ് പരിക്കേറ്റ ജോയിയുടെ ഭാര്യ വൽസമ്മ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുണ്ടറ കാഞ്ഞിരകോട് കാഞ്ഞിരംകര ബിനുകുമാർ, കാഞ്ഞിരകോട് ഇളങ്ങള്ളൂർ അൽഫോൻസ എന്നിവരുടെ വീടിന് മുകളിലേക്ക് തേക്ക് കടപുഴകി വീണു. കാഞ്ഞിരകോട് പ്ലാവിള വീട്ടിൽ സുരേഷ് ബാബുവി​െൻറ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാണു. കാഞ്ഞിരകോട് കാർത്തിക സദനത്തിൽ ബാബുരാജ​െൻറ വീടി​െൻറ അടുക്കളയും രണ്ട് മുറികളും മേൽക്കൂരയും തകർന്നുവീണു. മൺറോതുരുത്ത്, കിഴക്കേകല്ലട, പെരിനാട്, ഇളമ്പള്ളൂർ, കുണ്ടറ പഞ്ചായത്തുകളിൽ മിക്ക റോഡുകളും വെള്ളത്തിലായി. ചിറ്റുമല ചിറയിൽ ജലനിരപ്പുയർന്നു; ചീപ്പി​െൻറ മൂന്ന് ഷട്ടറുകൾ പൂർണമായി തുറന്നു കുണ്ടറ: മഴ ശക്തമായതോടെ ചിറ്റുമലച്ചിറയിലെ ജനനിരപ്പുയർന്നു. ബണ്ടുകളും ഷട്ടറുകളും കവിഞ്ഞ് വെള്ളം ഒഴുകിത്തുടങ്ങിയതോടെ ജലവിഭവവകുപ്പ് അധികൃതർ ചിറ്റുമലതാഴെ തൊട്ടിക്കുഴിയിലെ ചീപ്പി​െൻറ മൂന്ന് ഷട്ടറുകൾ തുറന്നു. ചിറയും ഏലായും വിഭജിക്കുന്ന നടവരമ്പിൽ പലഭാഗങ്ങളിലും പരിശോധനയിൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി മണൽചാക്കുകൾ അട്ടിയിട്ട് ബലപ്പെടുത്തും. മതിലകം ഭാഗത്തെ ബണ്ടും കവിഞ്ഞ് വെള്ളം ഒഴുകുകയാണ്. ഇവിടെയും അടിയന്തര പരിഹാരനടപടികളുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.