ബംഗാൾ സ്വദേശിയെ തല്ലിക്കൊന്ന കേസ്​: ഒരാൾകൂടി അറസ്​റ്റിൽ

അഞ്ചൽ: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാള്‍ സ്വദേശി മണിക് റോയിയെ മർദിച്ച് കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അഞ്ചൽ തഴമേൽ മുംതാസ് മൻസിലിൽ ആസിഫ് ആണ് (32) ചൊവ്വാഴ്ച പുലർച്ച അഞ്ചൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ആസിഫ് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. വിലയ്ക്ക് വാങ്ങിക്കൊണ്ടുപോയ കോഴിയെ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് പനയഞ്ചേരിയിൽ വെച്ച് ഒരു സംഘം ജൂൺ 25ന് മണിക്കിനെ ക്രൂരമായി മർദിക്കുകയായിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസത്തെ ചികിത്സക്കുശേഷം വീട്ടിലേക്ക് മടങ്ങിയ ഇയാൾ കഴിഞ്ഞ ഞായറാഴ്ച ജോലിസ്ഥലത്തു കുഴഞ്ഞുവീണു. സഹപ്രവർത്തകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കണ്ടാലറിയാവുന്ന രണ്ടുപേരാണ് മർദിച്ചതെന്ന് ആശുപത്രിയിൽെവച്ച് മണിക് പൊലീസിന് മൊഴി നൽകിയിരുന്നു. തിങ്കളാഴ്ച അറസ്റ്റിലായ പനയഞ്ചേരി ശിവശൈലത്തില്‍ ശശിധരക്കുറുപ്പ് (60) റിമാൻഡിലാണ്. ആസിഫിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൊലക്കുറ്റം ഉൾപ്പെടെ വകുപ്പ് ചുമത്തി. കേസിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ ടി. സതികുമാർ അറിയിച്ചു. മണിക് റോയിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങി. തുടർന്ന് ജന്മദേശമായ കൊൽക്കത്തക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.