അസഹിഷ്ണുതയും ഫാഷിസവും വീണ്ടും വെളിപ്പെട്ട​ു -കെ.എം.വൈ.എഫ്

klg / p2 കൊല്ലം: ശശിതരൂർ എം.പിയുടെ ഓഫിസിനെതിരെ ബി.ജെ.പി പ്രവർത്തകർ നടത്തിയ അക്രമം തരൂർ ഉന്നയിച്ച കാര്യങ്ങൾക്ക് ഉത്തരം മുട്ടിയതി​െൻറ തെളിവാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ കൗൺസിൽ യോഗം. സംഘ്പരിവാർ ശക്തികളുടെ അസഹിഷ്ണുതയും ഫാഷിസവുമാണ് വീണ്ടും വെളിപ്പെട്ടത്. മാന്യതയുണ്ടെങ്കിൽ തരൂരിന് മറുപടി പറയുകയാണ് വേണ്ടത്. ഉത്തരേന്ത്യൻ മോഡൽ ആക്രമണം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ആപത്കരമാണ്. സംവാദത്തിനാണ് ഏവരും സന്നദ്ധരാവേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷപദവി തടയാനുള്ള നീക്കത്തെയും യു.ജി.സിയെ അട്ടിമറിക്കാനുള്ള ശ്രമത്തെയും യോഗം അപലപിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് പ്രമേയം അവതരിപ്പിച്ചു. ഇലവുപാലം ശംസുദ്ദീൻ മന്നാനി, നൗഷാദ് മാങ്കാംകുഴി, എ.വൈ. ഷിജു, ഐ.എച്ച്. നാഷിദ് ബാഖവി, ജെ.എം. നാസിറുദ്ദീൻ തേവലക്കര, എ.ആർ. അൽ അമീൻ റഹ്മാനി, എ.എം. യൂസുഫുൽ ഹാദി, വൈ. സഫീർഖാൻ മന്നാനി, എസ്.കെ. നസീർ, അൻസറുദ്ദീൻ പനയമുട്ടം, ഇ.എം. ഹുസൈൻ, കോട്ടൂർ നൗഷാദ്, എ.എം. അൻസർ കുഴിവേലിൽ, നിസാം കുന്നത്ത്, മുജീബ് റഹ്മാൻ ചാരുംമൂട്, ശാക്കിർ ഹുസൈൻ ദാരിമി, അനസ് മന്നാനി കണ്ണനല്ലൂർ, എസ്. ഷംനാദ്, ത്വാഹാ അബ്റാരി, അഡ്വ: കാര്യറ നസീർ, ഷിബുഖാൻ, എ.എം. ഹസൻ മന്നാനി, തൻസീർ അഴീക്കോട്, ഫസിലുദീൻ മന്നാനി, റാഷിദ് പേഴുംമൂട്, നൗഫൽ മൈലാപൂർ, റാസി മാമം, സഹീർ അമ്മാച്ചൻമുക്ക്, എ. നൗഷാദ്, ജാസി വെയിലൂർ, മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു. ഹജ്ജ് കർമത്തിനായി പുറപ്പെടുന്ന കടയ്ക്കൽ ജുനൈദിന് യോഗത്തിൽ യാത്രയയപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.