സർക്കാർ യു.പി സ്കൂളിലെ കുടിവെള്ള ടാങ്കിൽ ചത്ത നായ്ക്കുട്ടികൾ

(ചിത്രം) കൊട്ടാരക്കര: സർക്കാർ യു.പി സ്കൂളിലെ കുടിവെള്ള ടാങ്കിൽ ഒമ്പത് ചത്ത നായ്ക്കുട്ടികളെ കണ്ടെത്തി. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഗവ. യു.പി സ്കൂളിലാണ് സംഭവം. ജനിച്ച് അധിക ദിവസം കഴിയാത്ത നായ്ക്കുട്ടികളാണ് ചത്തത്. ദിവസവും രാവിലെ കുടിവെള്ള ടാപ്പുകളും സംഭരണിയും അധ്യാപകര്‍ പരിശോധിക്കാറുണ്ട്. ചൊവ്വാഴ്ച രാവിലെ 9.30ഒാടെ കായികാധ്യാപകൻ തോമസ് പി. മാത്യു സ്കൂൾ പരിസരവും കുടിവെള്ള സംഭരണികളും പരിശോധിക്കുന്നതിനിടയിലാണ് ടാങ്കിലെ വെള്ളത്തില്‍ ചത്ത നായ്ക്കുട്ടികളെ കണ്ടെത്തിയത്. പ്രധാനാധ്യാപകൻ വേണുകുമാർ പൊലീസില്‍ പരാതി നല്‍കുകയും മൃഗസംരക്ഷണ-ആരോഗ്യ വകുപ്പുകളിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസും മൃഗസംരക്ഷണ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. നായ്ക്കുട്ടികളെ കുടിവെള്ള ടാങ്കിൽ മുക്കിക്കൊന്നതായാണ് പ്രാഥമിക നിഗമനം. സാമൂഹികവിരുദ്ധരാണ് ഇതിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. 50 വർഷത്തിലധികം പഴക്കമുള്ള സ്കൂൾ പി.ടി.എയും പൂർവവിദ്യാർഥി സംഘടനയും ചേർന്ന് നവീകരിച്ചുവരുകയാണ്. സ്കൂളി​െൻറ പുരോഗതിയിൽ അസൂയയുള്ളവരാകും സംഭവത്തിനുപിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. രണ്ടുവർഷം മുമ്പ് അജ്ഞാതർ ക്ലാസ്മുറി കത്തിക്കുകയും മലമൂത്ര വിസർജനം നടത്തുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.