മഴ: ട്രെയിനുകൾ തലസ്ഥാനത്തെത്തിയത്​ മണിക്കൂറുകൾ വൈകി

തിരുവനന്തപുരം: മധ്യകേരളത്തിൽ മഴ തകർത്തതോടെ ട്രെയിൻ ഗതാഗതം താറുമാറായി. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകി. കോട്ടയം വഴി ഗതാഗതം തടസ്സപ്പെട്ടതോടെ രാത്രി തലസ്ഥാനത്ത് എത്തേണ്ട ട്രെയിനുകൾ പലയിടങ്ങളിൽ പിടിച്ചിട്ടു. മഴക്കെടുതിയും എന്‍ജിന്‍ തകരാറും കാരണം തിങ്കളാഴ്ച വൈകിയ ട്രെയിൻ ഗതാഗതം ചൊവ്വാഴ്ച രാവിലെയോടെ പൂര്‍വ സ്ഥിതിയിലായപ്പോഴാണ് കനത്തമഴ വീണ്ടും ഇരുട്ടടിയായത്. ചൊവ്വാഴ്ച വൈകീട്ട് കേരളക്ക് ശേഷമുള്ള ട്രെയിനുകളാണ് വൈകിയത്. ആലപ്പുഴ വഴിയുള്ള രപ്തിസാഗര്‍ എറണാകുളത്തുനിന്ന് വൈകിയാണ് പുറപ്പെട്ടത്. രപ്തിസാഗർ തലസ്ഥാനത്തെത്തിയതാകെട്ട രണ്ടരമണിക്കൂര്‍ വൈകിയും. കോട്ടയം വഴിയുള്ള ശബരി എക്‌സ്പ്രസ് മൂന്നര മണിക്കൂര്‍ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. നാഗര്‍കോവിലിലേക്കുള്ള പരശുറാമും മൂന്നുമണിക്കൂര്‍ വൈകി. 7.05ന് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ ഇൗ സമയം കുറുപ്പന്തറ പിന്നിട്ടതേയുള്ളായിരുന്നു. ആലപ്പുഴ വഴിയുള്ള ഷാലിമാര്‍ ഒന്നരമണിക്കൂര്‍ വൈകി. അതേപാതയിലെ ഏറനാടും ഒരുമണിക്കൂര്‍ വൈകി. തിങ്കളാഴ്ച രാത്രി നാലുമണിക്കൂറോളം ട്രെയിനുകൾ വൈകിയതിനാല്‍ ഇവ വൃത്തിയാക്കി തിരിച്ചയക്കുന്നതിനുള്ള ഷെഡ്യൂളും താളം തെറ്റി. ജനശതാബ്ദി ഒന്നരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഇതുകാരണം തലസ്ഥാനത്തേക്ക് രാവിലെ എത്തിയ മലബാര്‍, ഇൻറര്‍സിറ്റി, വഞ്ചിനാട് എന്നിവ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. കഴക്കൂട്ടം, കൊച്ചുവേളി സ്റ്റേഷനുകളിലായി ഒരു മണിക്കൂറോളം ഈ ട്രെയിനുകൾ വൈകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.