റോഡ് ചളിക്കുണ്ടാക്കി സംരക്ഷണത്തിട്ടകൾ

കുണ്ടറ: ഇരുവശവുമുള്ളവർ സംരക്ഷണത്തിട്ടകൾ തീർത്തതോടെ റോഡ് ചളിക്കുണ്ടായി. കുണ്ടറ പഞ്ചായത്തിലെ ഒന്നാം വാർഡ് ആനക്കുഴി പാലത്തിന് സമീപം പൊയ്ക റോഡിലാണ് മലിനജലം കെട്ടിനിൽക്കുന്നത്. പഞ്ചായത്തി​െൻറ സംരക്ഷണ ഭിത്തിക്ക് മുകളിൽ സ്വകാര്യ വ്യക്തികൾ തിട്ടകെട്ടിയതാണ് വെള്ളം ഒഴുകുന്നത് തടസ്സപ്പെടാൻ കാരണം. പഞ്ചായത്ത് അധികൃതരോട് പരാതികൾ പറഞ്ഞെങ്കിലും പരിഹാരമുണ്ടായിട്ടില്ല. ഇതുവഴിയുള്ള കാൽനാടയാത്രയും ഇരുചക്രവാഹന യാത്രയും അപകടമാകുകയാണ്. പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രദേശത്ത് പോസ്റ്റർ, ബോർഡ് പ്രചാരണവും നടത്തിയിട്ടുണ്ട്. നടപടിക്കായി കലക്ടറെയും മനുഷ്യാവകാശ കമീഷനെയും സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ. തൈര് ഇനി കപ്പിൽ ലഭിക്കും കൊല്ലം: മിൽമയുടെ കൊല്ലം െഡയറിയിൽനിന്ന് ഇനി മുതൽ കപ്പിലുള്ള കട്ട തൈരും ലഭ്യമാകും. ഇതി​െൻറ നിർമാണോദ്ഘാടനം തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ വി. വേണുഗോപാലക്കുറുപ്പ്, കെ. രാജശേഖരൻ, െഡയറി മാനേജർ ജി. ഹരിഹരൻ, േട്രഡ് യൂനിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആദ്യ ഘട്ടമായി 40 ഗ്രാമി​െൻറ അളവിലാണ് കപ്പിലുള്ള കട്ട തൈര് ഉൽപാദനം ആരംഭിച്ചത്. വില ഏഴുരൂപയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.