കാലവർഷക്കെടുതി: സൗജന്യ റേഷൻ അനുവദിക്കണം -കൊടിക്കുന്നിൽ സുരേഷ്​ എം.പി

െകാല്ലം: കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. പേമാരിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളംകയറി ഒട്ടേറെ വീടുകൾ വാസയോഗ്യമല്ലാതെയായി. നിരവധി കുടുംബങ്ങളുടെ കൃഷി പൂർണമായും വെള്ളത്തിനടിയിലാണ്. ചില സ്ഥലങ്ങളിൽ ചുഴലിക്കാറ്റ് മൂലം വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വെള്ളം കയറിയ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്താൻ തഹസിൽദാർമാരെയും വില്ലേജ് ഓഫിസർമാരെയും ഉടൻ നിയോഗിക്കണം. ആവശ്യമായ സ്ഥലത്തെല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് താലൂക്ക് ഓഫിസുകൾ കേന്ദ്രീകരിച്ച് കൺേട്രാൾ റൂമുകൾ തുറക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഭാരവാഹികൾ കൊല്ലം: മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) ജില്ല സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനംചെയ്തു. ഭാരവാഹികൾ: ബി. മോഹൻദാസ് (പ്രസി.), എം.വി. വിഷ്ണു (ജന. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.