ഇനി മുഴങ്ങും ശാരികപൈതലോതിയ ശീലുകള്‍

അഞ്ചാലുംമൂട്: 'ശ്രീരാമനാമം പാടി വന്ന പൈങ്കിളി പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടൂ മടിയാതെ'... ഇന്ന് കര്‍ക്കടകം ഒന്ന്. കര്‍ക്കടകത്തിലെ ദുരിതങ്ങളും രോഗങ്ങളും അകറ്റുമെന്ന ഹൈന്ദവ വിശ്വാസത്തില്‍ പാരായണഗ്രന്ഥമായ രാമായണത്തിലെ ശീലുകള്‍ ഇനിയുള്ള ദിനങ്ങളില്‍ ക്ഷേത്രങ്ങളെയും ഭവനങ്ങളെയും ധന്യമാക്കും. ദക്ഷിണായനത്തിലെ ഏറ്റവും മോശമായതും വറുതിയുടെയും ദുരിതങ്ങളുടെയും നാളുകളുമായ കര്‍ക്കടകമാസത്തില്‍ പാപമോചനത്തിനായാണ് രാമായണപാരായണം നടത്തുന്നതെന്നാണ് വിശ്വാസം. കര്‍ക്കടക ലഗ്നത്തിലാണ് ശ്രീരാമ​െൻറ ജനനം. അതിനാലാണ് കര്‍ക്കടകത്തില്‍ ബ്രഹ്മവാചകം കൂടിയായ രാമായണപാരായണം നടത്തുന്നതെന്ന് ജ്യോതിഷികള്‍ പറയുന്നു. ക്ഷേത്രങ്ങള്‍ക്കു പുറമേ, ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ വീടുകളിലും ശാരികപൈതലോതിയ ശീലുകളുയര്‍ന്നു കേള്‍ക്കും. രാമായണ പാരായണത്തിനു പുറമേ, ഒൗഷധ ചികിത്സക്കും പ്രാധാന്യമേറിയ മാസമാണിത്. പുണ്യം തേടിയുള്ള നാലമ്പല ദര്‍ശനവും കര്‍ക്കടകത്തിലെ പ്രത്യേകതയാണ്. കൂടാതെ, വിശ്വാസികള്‍ പിതൃക്കള്‍ക്കായി ബലിതര്‍പ്പണം നടത്തുന്നതും കര്‍ക്കടക മാസത്തിലെ കറുത്തവാവിനാണ്. കര്‍ക്കടകം ഒന്നായ ചൊവ്വാഴ്ച മുതല്‍ ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും രാമായണ പാരായണവും വിശേഷാല്‍ പൂജകളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.