സംസ്ഥാനത്ത്​ ശരാശരി നിലവാരത്തിലും താഴെ ​െപാലീസ്​ സ്​റ്റേഷനുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ശരാശരി നിലവാരത്തിലും താഴെയുള്ള കുറെ െപാലീസ് സ്റ്റേഷനുകളുണ്ടെന്ന് വിലയിരുത്തൽ. പൊലീസ് ആസ്ഥാനത്ത് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിലയിരുത്തൽ നടത്തിയത്. ഐ.ജി, എസ്.പി തലത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇടയ്ക്കിടെ ഇൗ സ്റ്റേഷനുകൾ സന്ദർശിക്കുകയും കുറച്ചു സമയം അവിടെ െചലവഴിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്തി പരാതികൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. സ്റ്റേഷനുകൾക്ക് വാഹനങ്ങൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ശ്രദ്ധിക്കണമെന്ന് ഡി.ജി.പി യോഗത്തിൽ നിർദേശിച്ചു. 100 സ്റ്റേഷനുകൾ സ്മാർട്ട് പൊലീസ് സ്റ്റേഷനുകളാക്കും. ഇത്തരം സ്റ്റേഷ​െൻറ മാതൃക വികസിപ്പിക്കുന്നതിന് അഞ്ചുലക്ഷം രൂപ വീതം എ.ഡി.ജി.പി. എസ്.സി.ആർ.ബി., എ.ഡി.ജി.പി (ട്രെയിനിങ്), എ.ഡി.ജി.പി. (എച്ച്.ക്യൂ.) തൃശൂർ സിറ്റി ജില്ല പൊലീസ് മേധാവി തുടങ്ങിയവർക്ക് അനുവദിച്ചിട്ടുണ്ട്. ഈ മാതൃകകൾ വിലയിരുത്തി ജില്ലകളിൽ മറ്റ് സ്മാർട്ട് സ്റ്റേഷനുകൾ ആരംഭിക്കും. ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനം മെച്ചപ്പെടുത്തൽ, രാത്രികാല പട്രോളിങ്, ഗുണ്ടകൾക്കും മാഫിയകൾക്കും അമിതപലിശക്കാർക്കുമെതിരായ നടപടികൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ എസ്.പിമാരുടെയും ഡിവൈ.എസ്.പിമാരുടെയും മേൽനോട്ടം കൂടുതലുണ്ടാകണം. സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദപരമാക്കാൻ ശ്രമിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.