മതേതരത്വം പോലെ സംരക്ഷിക്കേണ്ടതാണ്​ പരിസ്ഥിതിയും -മേധ പട്​കർ

തിരുവനന്തപുരം: മതേതരത്വം പോലെ സംരക്ഷിക്കേണ്ടതാണ് പരിസ്ഥിതിയുമെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി അംഗീകരിക്കരുത്. ഒരിടവേളക്കു ശേഷം അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ജനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും വേണം. രാജ്യത്ത് നടക്കുന്ന വിവിധ പ്രതിരോധ സമരങ്ങളിൽ ഇടതുപക്ഷം തങ്ങളോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും അവർ പറഞ്ഞു. കേരളത്തിലെ ജനകീയ സമര പ്രവർത്തകരുമായും എൻ.എ.പി.എം പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു മേധ. ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് തണ്ണീർത്തടങ്ങളും നെൽവയലുകളും ആവശ്യമാണ്. ഇക്കാര്യത്തിൽ കേരള ജനത തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. 2008 ലെ നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം പരിസ്ഥിതി സംരക്ഷിക്കാനുള്ളതാണ്. സർക്കാർ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്യപ്പെടണം. പൊതുതാൽപര്യത്തി​െൻറ പേരിൽ വിവിധ പദ്ധതികൾക്കുവേണ്ടി വയലുകൾ നികത്താനാണ് സർക്കാർ നടപടി സഹായകമാവുക. സർഫാസി നിയമത്തിെനതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും മേധ പട്കർ പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് പെങ്കടുത്തവർ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു. കുസുമം ജോസഫ്, എ.ജെ. വിജയൻ, ടി. പീറ്റർ, ഡോ. കമറുദ്ദീൻ തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.