ഒരു കിലോമീറ്ററിന് ഒരു കോടി നൽകിയിട്ടും റോഡ്​ 'മുങ്ങി'

ആയൂർ: ആയൂർ-ഇത്തിക്കര റോഡ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഒരു കിലോമീറ്ററിന് ഒരു കോടി രൂപവീതം അനുവദിെച്ചങ്കിലും പണി പൂർത്തിയായില്ല. വശങ്ങളിൽ ഓട നിർമിക്കാത്തതു കാരണം പൂർത്തിയായ ടാറിങ്ങും മഴ കഴിയുന്നതോടെ ഇളകുമെന്ന സ്ഥിതിയാണ്. രണ്ടംഘട്ട നിർമാണപ്രവർത്തനമാണ് താളംതെറ്റിയിരിക്കുന്നത്. ഇലവിൻമൂട്, വെള്ളിഞ്ചൽ വളവ്, കോമൺ പ്ലോട്ട്, ചെറിയ വെളിനല്ലൂർ, പാറപ്പാട്ട് പ്രദേശങ്ങളിലാണ് ഓട നിർമാണം പൂർത്തിയാകാത്തത്. ഓടക്കായി കുഴിച്ച ഇടങ്ങളിലും റോഡിലും വെള്ളം കെട്ടിനിൽക്കുകയാണ്. ചെറിയ വെളിനല്ലൂർ മാർക്കറ്റ് ജങ്ഷന് സമീപം കലുങ്ക് നിർമിക്കുന്നതിനു പകരം ടൈലുകൾ നിരത്തിയത് വെള്ളം കെട്ടിനിൽക്കുന്നതിനിടയാക്കിയിട്ടുണ്ട്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും ജനപ്രതിനിധികളുടെ നിർദേശങ്ങൾ പരിഗണിക്കാതിരുന്നതും അപകടങ്ങളും വർധിപ്പിക്കുകയാണ്. ഇലവിൻമൂട് ഭാഗത്ത് റോഡ് പുറമ്പോക്കിൽ അപകടകരമായി നിൽക്കുന്ന പാറ പൊട്ടിച്ചുമാറ്റുമെന്ന് പ്രക്ഷോഭം നടത്തിയ ജനങ്ങൾക്ക് എം.എൽ.എ അടക്കം ഉറപ്പ് നൽകിയിരുെന്നങ്കിലും പാലിക്കപ്പെട്ടില്ല. ആയൂർ-ഇത്തിക്കര റോഡിൽ ആയൂർ മുതൽ ഇലവിൻ മൂട് വരെ അഞ്ചുകിലോമീറ്ററാണ് ആദ്യം ടാർ ചെയ്ത് പുനർനിർമിച്ചത്. രണ്ടാം ഘട്ടം ഇലവിൻ മൂട് മുതൽ റോഡുവിള വരെയാണ്. ഓയൂർ -കുമ്മല്ലൂർ വരെയാണ് മൂന്നാം ഘട്ട പ്രവർത്തനം. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ റോഡ് ടാറിങ് സംരക്ഷിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും അടിന്തരമായി ഓട നിർമിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.