പത്തനംതിട്ട: മലയാളത്തിെൻറ സാംസ്കാരികതയിൽ സ്നേഹസ്പർശമായി നിലനിൽക്കുന്ന ആകാശവാണിയുടെ പരിപാടികൾ ഇനി യൂട്യൂബിലും. ഡൽഹിയിൽനിന്ന് അനുമതി ലഭിച്ചതോടെ പ്രധാന പരിപാടികൾ അപ്ലോഡ് ചെയ്തുതുടങ്ങി. 'പ്രഭാതഭേരി'യാണ് ആദ്യമായി തിരുവനന്തപുരം നിലയത്തിൽനിന്ന് അപ്ലോഡ് ചെയ്തത്. ഒപ്പം ലളിതസംഗീതപാഠവും കൗതുകവർത്തമാനവുമാണ് ഇപ്പോൾ ലഭിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് എം.ജി. രാധാകൃഷ്ണെൻറയും പെരുമ്പാവൂർ ജി. രവീന്ദ്രനാഥിെൻറയുമൊക്കെ ലളിതഗാനങ്ങൾ ലളിതസംഗീതപാഠമായി വരുേമ്പാൾ എഴുതിയെടുക്കാൻ പേപ്പറും പേനയുമായി കാത്തിരുന്നവർ ഏറെയാണ്. അങ്ങനെ പ്രശസ്തമായ ഗാനങ്ങളാണ് ഇന്നും കലോത്സവവേദികളിൽ നിറഞ്ഞുനിൽക്കുന്നത്. 'ഗീതം സംഗീതം' പേരിൽ പരിഷ്കരിച്ച ലളിതസംഗീതപാഠം ഇനി മൊബൈലിൽ കേട്ടുപഠിക്കാം. പകർപ്പവകാശ പ്രശ്നം നിലനിൽക്കുന്നതിനാൽ റേഡിയോ നാടകങ്ങൾ, ഗാനങ്ങൾ തുടങ്ങിയവ ഇപ്പോൾ അപ്ലോഡ് ചെയ്യുന്നില്ല. പ്രസാർ ഭാരതി സി.ഇ.ഒയുടെയും സൗത്ത് സോൺ അഡീഷനൽ ഡയറക്ടർ ജനറലിെൻറയും നിർദേശപ്രകാരം കാലഘട്ടത്തിെൻറ മാറ്റം ഉൾക്കൊണ്ട് ആകാശവാണി പരിപാടികൾക്ക് കൂടുതൽ ജനകീയത ലഭ്യമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ നീക്കം. ജനങ്ങളുടെ ആവശ്യം അനുസരിച്ച് കൂടുതൽ പരിപാടികൾ യൂട്യൂബ് വഴി ലഭ്യമാക്കാനാണ് തീരുമാനം. ലളിതഗാനങ്ങളും ക്ലാസിക്കൽ കച്ചേരികളും ഇടക്ക് സീഡിയായി നിലയങ്ങളിലൂടെ വിറ്റിരുന്നെങ്കിലും സമൂഹമാധ്യമത്തിെൻറ പ്രചാരത്തോടെ നിർത്തലാക്കി. ഡൽഹി ആകാശവാണിയാണ് ആദ്യം ചില പരിപാടികൾ അപ്ലോഡ് ചെയ്തുതുടങ്ങിയത്. പ്രാദേശികഭാഷകളിൽനിന്നുള്ള അേപക്ഷ ലഭിച്ചപ്പോൾ ഡൽഹിയിൽനിന്ന് അപ്ലോഡ് ചെയ്യാൻ തീരുമാനിച്ചെങ്കിലും സ്റ്റാഫിനെ നിയമിക്കേണ്ടതിനാൽ പ്രാദേശികനിലയത്തിനുതന്നെ അനുമതി നൽകുകയായിരുന്നു. അതേസമയം, എല്ലാ ഭാഷയിലുമുള്ള ആകാശവാണി വാർത്തകൾ 'ന്യൂസ് ഒാൺ എയർ' വെബ്സൈറ്റിൽ ലഭ്യമാണ്. സജി ശ്രീവത്സം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.