മഴക്ക്​ ശമനമില്ല; കല്ലമ്പലം മേഖലയിൽ വ്യാപകനാശം

കല്ലമ്പലം: മേഖലയിൽ വ്യാപകനാശം. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞും നിരവധി വീടുകൾക്ക് കേടുപറ്റി. നാവായിക്കുളം കടവൂർ മേഖലകളിൽ വ്യാപക കൃഷിനാശം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇടമൺ നിലവേടൻ വിളയിൽ കരുണാകരൻപിള്ളയുടെ വീടിനുമുകളിൽ പ്ലാവ് കടപുഴകി വീണെങ്കിലും അപകടംഒഴിവായി. പുല്ലൂർമുക്ക് പ്ലാവിള വീട്ടിൽ രവിയുടെ ഷീറ്റിട്ട ഷെഡ് മരം വീണ് തകർന്നു. ഡീസൻറ്മുക്ക് കെ.സി.എസിനു സമീപം കൂറ്റൻ തേക്കുമരം കടപുഴകി. കരവാരം, തോട്ടയ്ക്കാട്, വൈരമല, നാവായിക്കുളം, മുല്ലനല്ലൂർ തുടങ്ങിയ മേഖലകളിലും വ്യാപകനാശമുണ്ടായി. മരങ്ങൾ വൈദ്യുതി ലൈനിൽവീണ് പലയിടത്തും വൈദ്യുതി നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.