നെയ്യാറില്‍ ചാടിയ വിദ്യാർഥിനിയെ കാണാതായി

കാട്ടാക്കട: നെയ്യാറില്‍ ചാടിയ വിദ്യാർഥിയെ കാണാതായി. കുറ്റിച്ചല്‍ പരുത്തിപ്പള്ളി തേമ്പാംമൂട് സ്വദേശി ശിവന്‍കുട്ടിയുടെ മകൾ ദിവ്യയാണ് (22) നെയ്യാറിന് കുറുകെയുള്ള മൈലക്കരയില്‍ മുകുന്ദറ പാലത്തിന് മുകളില്‍നിന്ന് ചാടിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. യുവതി ചാടിയതറിഞ്ഞ് നെയ്യാര്‍ഡാം എസ്.ഐ ശ്രീകുമാറി‍​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അഗ്നിശമന സേനയുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നെയ്യാര്‍ഡാം തുറന്നതിനാല്‍ നെയ്യാര്‍ നിറഞ്ഞൊഴുകുകയാണ്. പലത്തിനു സമീപത്തുനിന്ന് മൊബൈല്‍ ഫോണും ചെരിപ്പും പൊലീസ് കണ്ടെടുത്തു. തമിഴ്നാട് മാര്‍ത്താണ്ഡത്തുള്ള എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനിയാണ് ദിവ്യ. ഇരുട്ടായതും അണക്കെട്ട് തുറന്നതും തെരച്ചിലിന് വെല്ലുവിളിയായതായി പൊലീസ് പറഞ്ഞു. ഒരുമണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച വിദഗ്ധരുടെ സഹായത്തോടെ തെരച്ചില്‍ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.