ആറ്റിങ്ങല്‍: കാറ്റിലും മഴയിലും വ്യാപകമായി മരങ്ങള്‍ കടപുഴകി വൈദ്യുതി, ഗതാഗത തടസ്സം. മരം വീണ് ഒരു വീട് പൂര്‍ണമായും മറ്റൊരു വീടിനോട് ചേര്‍ന്ന് നിർമിച്ചിരുന്ന അടുക്കളയും തകര്‍ന്നു. വീടിന് സമീപത്തെ കാര്‍ ഷെഡിന് മുകളില്‍ മരം വീണ് കാര്‍ തകര്‍ന്നു. വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതിബന്ധം നിലച്ചു. ഒമ്പത് സ്ഥലത്ത് മരങ്ങള്‍ വീണു. ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയും പൊലീസും വൈകുന്നതുവരെ പരിശ്രമിച്ചാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. നഗരൂര്‍ പാവൂര്‍ക്കോണത്ത് ബേബിയമ്മയുടെ വീടിന് മുകളിലേക്ക് മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിൽ ഇവരും മൂന്ന് ആണ്‍ മക്കളുമാണ് താമസം. ഇവര്‍ നാലുപേരും മാനസിക വൈകല്യങ്ങള്‍ ഉള്ളവരായതിനാല്‍ തകര്‍ന്ന വീട്ടില്‍നിന്ന് ഒഴിപ്പിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഒടുവില്‍ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പണിപ്പെട്ട് ഇവരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി. രാവിലെ 9.35 ഒാടെയായിരുന്നു സംഭവം. നാലുപേരും വീടിനു വെളിയില്‍ ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാവിലെ 8.25 ഓടെ അവനവഞ്ചേരി തച്ചൂര്‍ക്കുന്ന് പരവൂര്‍ക്കോണം സ്‌കൂളിനു സമീപം വിശാഖം വീട്ടില്‍ രാധാകൃഷ്ണെൻറ പുരയിടത്തില്‍ നിന്നിരുന്ന രണ്ട് തേക്ക് കടപുഴകി സമീപത്തെ ഡോളി ബാബുവിെൻറ വീടിനോട് ചേര്‍ന്നുള്ള അടുക്കള തകര്‍ന്നു. ഈ സമയം അടുക്കളയിലായിരുന്ന ഡോളിയും മകളും ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. മുദാക്കല്‍ പഞ്ചായത്തില്‍ രാമചന്ദ്രെൻറ വീടിനു സമീപത്ത് നിർമിച്ചിരുന്ന കാര്‍ ഷെഡിനു മുകളിലേക്ക് മരം കടപുഴകി ഷെഡും കാറും തകര്‍ന്നു. ആറ്റിങ്ങല്‍ മാര്‍ക്കറ്റ് റോഡ് കുഴിയില്‍മുക്കില്‍ ഒരു വീടിെൻറ ടെറസിനു മുകളില്‍ മരം വീണ് ഷീറ്റ് മേല്‍ക്കുര പൂര്‍ണമായും തകര്‍ന്നു. പൂവന്‍പാറ പാലത്തിനു സമീപം എന്‍.എച്ചില്‍ ഉണങ്ങിയ മരം വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ചാത്തമ്പറ െപട്രോള്‍ പമ്പിനു സമീപം റോഡില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. മുദാക്കല്‍ പഞ്ചായത്തില്‍ ഇളമ്പ പാലത്തിനു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍നിന്നിരുന്ന വലിയ മരം കടപുഴകി 11 കെ.വി ലൈനില്‍ വീണ് വൈദ്യുതിബന്ധം പാടെ തകര്‍ന്നു. മണിക്കൂറുകളോളം പണിപ്പെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഉച്ചക്ക് 2.30 ഓടെ മംഗലപുരം നെല്ലിമൂട്ടില്‍ വലിയ പ്ലാവ് കടപുഴകി വൈദ്യുതി ലൈനില്‍ വീണു. അരമണിക്കൂറോളം പണിപ്പെട്ടാണ് അഗ്നിരക്ഷാസേന ഗതാഗതം പുനഃസ്ഥാപിച്ചത്. താലൂക്കിലെ താഴ്ന്ന പ്രദേശമാകെ വെള്ളത്തിനടിയിലായി. അധ്യാപക ഒഴിവ് ആറ്റിങ്ങല്‍: ആലംകോട് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ ഒരു മലയാളം ജൂനിയര്‍ അധ്യാപകെൻറ താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 18ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ ഹാജരാകണം. കൊളാഷ് നിർമാണവും പ്രദര്‍ശനവും ആറ്റിങ്ങല്‍: ലോക നൈപുണ്യ വികസന ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങല്‍ ഗവ. കോളജില്‍ പ്രവര്‍ത്തിക്കുന്ന അസാപ് സെൻററിെൻറ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ കൊളാഷ് നിർമാണവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. അഡ്വ.ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.