ആര്യനാട്: ബിഷപ് ഹൗസിൽനിന്ന് വീട് നിർമിക്കാന്‍ വായ്പ അനുവദിച്ചെന്ന് പറഞ്ഞ് നിരവധി പേരിൽനിന്ന് പണം തട്ടിയ യുവാവ് പിടിയിൽ. കാഞ്ഞിരംകുളം ചാണി പണ്ടാരവിള കലാം കോട്ടേജിൽ ഷിബു എസ്. നായരെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യനാട് തോളൂർ, വണ്ടയ്ക്കൽ, മലയംതേരി, കവിയാകോട് പ്രദേശങ്ങളിലാണ് ഷിബു തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം ബിഷപ് ഹൗസിൽനിന്ന് വന്നതാണെന്നും വീട് നിർമിക്കാന്‍ വായ്പ അനുവദിെച്ചന്നും നിർധനരെ അറിയിച്ചാണ് പണം തട്ടിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ആര്യനാട് ഇൻസ്പെക്ടർ ബി. അനിൽകുമാർ, സബ് ഇൻസ്പെക്ടർ എസ്.വി. അജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സതി, വിജി, അനൂപ് എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബിഷപ് ഹൗസുമായി ഇയാൾക്ക് ബന്ധവുമിെല്ലന്നും കാഞ്ഞിരംകുളം, പൂവാർ, വിളപ്പിൽശാല, നെയ്യാറ്റിൻകര തുടങ്ങിയ പല സ്ഥലങ്ങളിലും ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബിഷപ് ഹൗസിൽ നിന്നും വീടിനും വിദ്യാഭ്യാസ വായ്പയും തരപ്പെടുത്താമെന്ന് പറഞ്ഞ് ചെലവിനായി പതിനായിരക്കണക്കിന് രൂപയാണ് ഓരോ ആളുകളിൽ നിന്നും ഇയാൾ വാങ്ങിയത്. കൂടാതെ പലപ്രദേശങ്ങളിലും പാസ്റ്റർ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.