തിരുവനന്തപുരം: പട്ടം താണുപിള്ള ജനകീയനായ ഭരണാധികാരിയായിരുെന്നന്ന് കെ. മുരളീധരൻ എം.എൽ.എ. പട്ടം താണുപിള്ളയുടെ സ്മാരകം പണിയാൻ ഉദ്ദേശിച്ച പട്ടം മിൽമ കോണറിന് സമീപം ഓഫിസ് നിർമിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 133ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പട്ടം അജിത്ത് അധ്യക്ഷത വഹിച്ചു. മണ്ണാമ്മൂല രാജൻ, കുച്ചപ്പുറം തങ്കപ്പൻ, ഗൗരീശപട്ടം മോഹനൻ, ദേവപാലൻ നായർ, പട്ടം തുളസി എന്നിവർ സംസാരിച്ചു. പട്ടം താണുപിള്ളയുടെ ചെറുമകൻ പട്ടം ജയകുമാർ അടക്കമുള്ളവർ പങ്കെടുത്തു. പട്ടം താണുപിള്ള ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ശ്രീവരാഹം പട്ടം സമാധിയിൽ നടന്ന ചടങ്ങ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. മത- സാമുദായിക ശക്തികളുടെ മുന്നിൽ അടിപതറാത്ത ഭരണാധികാരിയായിരുന്നു പട്ടം താണുപിള്ളയെന്ന് അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ, കെ. മോഹൻകുമാർ, മണക്കാട് രാജേഷ്, ശ്രീവരാഹം സുരേഷ്, ചന്ദ്രബാലൻ, എ.കെ. നിസാർ, ഗിരിപ്രസാദ്, കൗൺസിലർ ആർ. മിനി, സുനിൽ, സുരേഷ്, റജി, പഴനി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.