പാലോട്: പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടത്തിലെ നിർദിഷ്ട മാലിന്യപ്ലാൻറിനെതിരെ സമരരംഗത്തുള്ളവരെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ ആദിവാസി കോൺഗ്രസ്, ദലിത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും ഐക്യദാർഢ്യവുമായി ഞായറാഴ്ച സമരപ്പന്തലിലെത്തി. വനാവകാശ നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും അട്ടിമറിച്ച് ആദിവാസി ഭൂമി കൈയടക്കുന്നതിനെതിരെ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകുമെന്നും പാർലമെൻറിൽ വിഷയം ഉന്നയിക്കാനുള്ള നടപടി തിങ്കളാഴ്ചതന്നെ ആരംഭിക്കുമെന്നും സർക്കാർ നടപടിയിൽനിന്നും പിൻവാങ്ങുംവരെ സമരസമിതിയോടൊപ്പം പോരാടുമെന്നും എം.പി പറഞ്ഞു. ആദിവാസികളും ദലിത് വിഭാഗവും മാലിന്യംപേറി എന്നും ദുരിതത്തിൽ ജീവിക്കേണ്ടവരാണ് എന്ന ചിന്ത അധികാരികൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോടപ്പം നിൽക്കാൻ കഴിയാത്തർക്ക് ജനപ്രതിനിധിയായി തുടരാൻ അവകാശമില്ലെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശശിധരൻ, ദലിത് കോൺഗ്രസ് സെക്രട്ടറി എം.സി. സുരേന്ദ്രൻ, പൊൻപാറ സതീശൻ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സുൽഫിക്കർ സലാം, കാനാവിൽ ഷിബു, പോട്ടമാവ് തുളസി, ആര്യനാട് പ്രതാപൻ, ഡി. നൗഷാദ്, പനയമുട്ടം അനീഷ്ഖാൻ, വഞ്ചുവം ഷറീഫ്, ശ്രീകുമാർ പൊട്ടൻചിറ, ഡി. രഘുനാഥൻ നായർ, പി.എസ്. ബാജിലാൽ, ബി. പവിത്രകുമാർ, എം.കെ. സലീം, തെന്നൂർ ഷാജി, പി. വത്സല, സത്യവാൻ കാണി, മൻസീം വില്ലിപ്പയിൽ എന്നിവർ സംബന്ധിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ നിസാർ മുഹമ്മദ് സുൽഫി, സോഫിതോമസ്, അൻസാരി കൊച്ചുവിള, സോജി സെബാസ്റ്റ്യൻ, നസീമ ഇല്യാസ്, സജീന യഹിയ, ശ്രീലതാ ശിവാനന്ദൻ, മോഹനൻ പന്നിയോട്ടുകടവ് എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.