കിളിമാനൂർ: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ കിളിമാനൂർ മേഖലയിൽ വ്യാപകമായ നാശനഷ്ടം. രണ്ടിടത്ത് വീടുകൾ തകർന്നു. സ്ത്രീകളടക്കമുള്ളവർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പലയിടത്തും വെള്ളം കയറി വ്യാപക കൃഷിനാശവും സംഭവിച്ചു. പലയിടത്തും മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വൈദ്യുതി തടസ്സപ്പെട്ടു. നഗരൂർ പാവൂർകോണം ബേബി നിവാസിൽ വിധവയായ ബേബിയുടെ 65) വീടിനു മുകളിലൂടെ മരം വീണു. മാനസികാസ്വാസ്ഥ്യമുള്ള ബേബിയും മൂന്ന് ആൺമക്കളുമാണ് ഇവിടെ താമസിക്കുന്നത്. ആറ്റിങ്ങൽ പൊലീസിെൻറയും അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. നഗരൂർ വില്ലേജ് ഓഫിസർ, വാർഡ് അംഗം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആറ്റിങ്ങൽ അസിസ്റ്റൻറ് സ്‌റ്റേഷൻ ഓഫിസർ കുമാരദാസിെൻറ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയും എസ്.ഐ പ്രസാദിെൻറ നേതൃത്വത്തിലെത്തിയ പൊലീസുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കിളിമാനൂർ ചാരുപാറയിലും ഞായറാഴ്ച പുലർച്ചയുണ്ടായ ശക്തമായ മഴയിൽ വീട് ഇടിഞ്ഞുവീണു. പട്ടികജാതിക്കാരിയായ ചാരുപാറ ഇടക്കുന്നിൽ വീട്ടിൽ ഗോമതിയുടെ (65) വീടാണ് പൂർണമായും തകർന്നത്. ഗോമതിയും അഞ്ചു വർഷമായി ശരീരം തളർന്നുകിടക്കുന്ന മകൾ ബിന്ദുവുമാണ് (35) ഇവിടെ താമസം. ഓടിട്ട വീടിെൻറ മൺഭിത്തി പൂർണമായും നിലംപൊത്തി. അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്. കിളിമാനൂർ, പഴയകുന്നുേമ്മൽ, നഗരൂർ, കരവാരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായതോതിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. നെൽകൃഷി, വാഴ, പച്ചക്കറി അടക്കമുള്ളവ വെള്ളം കയറിയനിലയിലാണ്. പല പ്രദേശങ്ങളിലും മരങ്ങൾ വൈദ്യുതിലൈനിൽ വീണ് വൈദ്യുതിബന്ധം തകരാറിയായി. ഇവ പുനഃസ്ഥാപിക്കാൻ ഇനിയും സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.