കൊട്ടാരക്കര: തെരുവുനായുടെ കടിയേറ്റ് 17 പേർക്ക് പരിക്കേറ്റു. പുത്തൂർ യൂണിക് ഹോളോബ്രിക്സിലെ ഇതര സംസ്ഥാന തൊഴിലാളികളായ മിന്ന (26), സത്യദേവ് (34), സെന്തിക് കുമാർ (38), സുജീബ് (24), അബ്ദുൽ ഹമീദ് (50), കോട്ടാത്തല വലിയത്ത് വീട്ടിൽ സുജിത്ത് (18), ചരുവിള വീട്ടിൽ ഗോപിനാഥ് (20), പൂവറ്റൂർ മുരുകവിലാസത്തിൽ സുജിത്ത് (24), കൊട്ടാരക്കര പനയത്ത് വീട്ടിൽ സുബിൻ (31), മേലില വിഷ്ണുഭവനിൽ വിഷ്ണുലാൽ (25), നെടുവത്തൂർ കിള്ളൂർ വിക്രമവിലാസത്തിൽ വിഷ്ണുകുമാർ (24), പുന്തലത്താഴം ഷൈനി ഭവനിൽ മുരളീധരൻ (70), വെട്ടിക്കവല, നെടിയവിള വീട്ടിൽ മാരിയപ്പൻ (60), കൊട്ടാരക്കര നബീസ് മൻസിലിൽ മുസിദ് ഹസൻ (30), കൊട്ടാരക്കര, പട്ടേരിയിൽ ഫിറോസ് (42), കൊട്ടാരക്കര സ്വദേശികളായ ഷിബു (29), അജിത്ത് (39) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച രാത്രി 9.30നാണ് പുലമൺ, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, മാർക്കറ്റ് ജങ്ഷൻ, റെയിൽവേ സ്േറ്റഷൻ, മൈലം എന്നിവിടങ്ങളിലാണ് തെരുവുനായ് വഴിയാത്രക്കാരെ ആക്രമിച്ചത്. ടൗണിലൂടെ ഓടിയ നായ് മുന്നിൽക്കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.