തിരുവനന്തപുരം: കേരള ഫുട്ബാളിലെ താരകം എസ്. ഇഗ്നേഷ്യസിെൻറ തകർപ്പൻ ഷോട്ട്, ഒന്നിന് പുറകെ ഒന്നായി ഗോളുകൾ, മനോഹരമായ സേവുകൾ... തിരുവനന്തപുരം മാൾ ഒാഫ് ട്രാവൻകൂറിൽ 'മാധ്യമം' ഒരുക്കിയ സോക്കർ കാർണിവെലിനോടനുബന്ധിച്ച വെർച്വൽ ഫുട്ബാൾ ഷൂട്ട് ഒൗട്ടിൽ പങ്കുചേർന്നാണ് ഇഗ്നേഷ്യസിെൻറ പ്രകടനം. സന്തോഷ് ട്രോഫിയിൽ വെന്നിക്കൊടി നാട്ടിയ കേരള ടീമിെൻറ ക്യാപ്റ്റനായിരുന്ന ഇഗ്നേഷ്യസ് പഴയകാല അനുഭവങ്ങളും റഷ്യൻ ലോകകപ്പിലെ കളിമികവുമൊക്കെ അനുസ്മരിച്ചു. ആദ്യ ഷോട്ട് തന്നെ ഇഗ്നേഷ്യസ് വലയിലെത്തിച്ചു. 'മാധ്യമം' ബ്യൂറോ ചീഫ് ഇ. ബഷീർ, എ. അബ്്ദുൽ ബാസിത്ത് എന്നിവർ ചേർന്ന് ഇഗ്നേഷ്യസിനെ സ്വീകരിച്ചു. മാൾ ഒാഫ് ട്രാവൻകൂർ മാർക്കറ്റിങ് മാനേജർ വിനോദ് രാജശേഖർ സന്നിഹിതനായിരുന്നു. മാൾ ഒാഫ് ട്രാൻകൂർ, കള്ളിയത്ത് ടി.എം.ടി, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ സഹകരണത്തോടെയാണ് 'മാധ്യമം' വെർച്വൽ ഷൂട്ട് ഒൗട്ട് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫൈനൽ നടക്കുന്ന 15 വരെ കാർണിവെൽ തുടരും. ഒളിമ്പ്യനും സ്പോർട്സ് കൗൺസിൽ മുൻ ചെയർപേഴ്സണുമായ പത്മിനി തോമസ്, സന്തോഷ് ട്രോഫിയിൽ കേരള ഫുട്ബാൾ ടീം േകാച്ച് സതീവൻ ബാലൻ അടക്കമുള്ളവർ കഴിഞ്ഞ ദിവസം സോക്കർ കാർണിവെലിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.