കണ്ണനല്ലൂർ: മോഷ്ടാക്കളും സാമൂഹികവിരുദ്ധ സംഘങ്ങളും കണ്ണനല്ലൂരിലും പരിസരത്തും അഴിഞ്ഞാട്ടം നടത്തിയിട്ടും പൊലീസ് ഉണർന്നുപ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞദിവസം കണ്ണനല്ലൂരിലും പാലമുക്കിലുമായി നാലിടങ്ങളിൽ മോഷണം നടന്നിരുന്നു. ഇതിന് പിന്നാലെ കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസിൽ ബുധനാഴ്ച രാത്രി മോഷണമുണ്ടായി. സ്കൂളിെൻറ ജനാല തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ആറ് സ്പീക്കറുകളും വാട്ടർ ടാപ്പുകളും അപഹരിച്ചു. കൂടാതെ പ്രൊജക്ടറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനും നശിപ്പിച്ചു. കണ്ണനല്ലൂർ കേന്ദ്രീകരിച്ച് മോഷണം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കേമുക്കിൽ കാറിൽ നിന്ന് മുപ്പത് പവൻ സ്വർണം കവർന്നിരുന്നു. ഇതരസംസ്ഥാന തൊഴിലാളിക്ക് കളഞ്ഞുകിട്ടിയ പണം ഓട്ടോഡ്രൈവർ തട്ടിയെടുത്തു ഇരവിപുരം: ബൈക്ക് യാത്രക്കാരനിൽ നിന്ന് റോഡിൽ വീണ പണം ലഭിച്ച ഇതരസംസ്ഥാന തൊഴിലാളി അത് അടുത്തുള്ള കടയിൽ ഏൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവർ തട്ടിയെടുത്ത് കടന്നു. കഴിഞ്ഞദിവസം വൈകീട്ട് പള്ളിമുക്ക്-അയത്തിൽ റോഡിലാണ് സംഭവം. കാറ്ററിങ് സർവിസ് നടത്തുന്ന ഇർഷാദ് ജങ്ഷൻ സ്വദേശിയായ ഫൈസലിെൻറ ഒരു ലക്ഷത്തിമൂവായിരത്തി അറുനൂറ് രൂപയാണ് ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ടത്. മൈലാപ്പൂരിൽ ഒരു കടയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ കൈയിലാണ് പണം ലഭിച്ചത്. പണം എണ്ണി നോക്കിയ ശേഷം അടുത്തുള്ള കടയിൽ ഏൽപിക്കാൻ പോകവെ ഓട്ടോയുമായെത്തിയ ഡ്രൈവർ തെൻറ കൈയിൽ നിന്ന് നഷ്ടപ്പെട്ടതാണെന്ന് പറഞ്ഞ് വാങ്ങുകയായിരുന്നു. ഇയാൾ പോയതിന് പിന്നാലെയാണ് നഷ്ടപ്പെട്ട പണം തിരക്കി യഥാർഥ ഉടമ എത്തിയത്. ഇരവിപുരം െപാലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സമീപത്തെ ഒരു വീട്ടിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്ന് ഒാട്ടോയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി െപാലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് ഇരവിപുരം: പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് അയത്തിലും പരിസരത്തുമുള്ള കടകളിൽ തട്ടിപ്പ് നടത്തിയതായി പരാതി. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ സംസാരിച്ച് കടയിലേക്ക് കയറിവന്ന ശേഷം ആവശ്യമുള്ള സാധനങ്ങൾ വാങ്ങുകയും ബാങ്ക് കാർഡ് കാണിക്കുകയും ചെയ്യും. കാർഡിൽ നിന്ന് പണം എടുക്കാനുള്ള സംവിധാനമില്ലെന്ന് പറയുമ്പോൾ താൻ ഇരവിപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും അടുത്തുള്ള എ.ടി.എമ്മിൽ നിന്നും പണം എടുത്തു നൽകാമെന്നും പറഞ്ഞ് കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുമായി കടക്കുകയായിരുന്നു. അയത്തിൽ ജങ്ഷനിൽ നിരവധി കടകളിൽ ഇത്തരത്തിൽ ഇയാൾ തട്ടിപ്പ് നടത്തിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.