ശാസ്താംകോട്ട: ആഞ്ഞിലിമൂട് ചന്തയിൽ നിന്ന് ഫോർമലിൻ കലർന്ന രണ്ട് പെട്ടി മീൻ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. മത്സ്യവ്യാപാരികൾ സംഘടിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പൊലീസ് സഹായത്തോടെയാണ് പരിശോധന പൂർത്തിയാക്കിയത്. രണ്ടു പെട്ടി കിളിമീനാണ് ഫോർമലിൻ കലർത്തി വിൽപനക്ക് കൊണ്ടുവന്നത്. ശാസ്താംകോട്ട ഫുഡ് സേഫ്റ്റി ഓഫിസർ എസ്.ആർ. റസീമയും സംഘവും പരിശോധന നടത്താൻ എത്തിയപ്പോൾ ഒരു പാത്രം മത്തി ഫോർമലിൻ കലർന്ന നിലയിൽ കണ്ടെത്തി. ഇത് വ്യാപാരി തന്നെ മറവുചെയ്തു. ചന്തയിൽനിന്ന് കിളിമീൻ മാറ്റാൻ വ്യാപാരികൾ തയാറാകാതെ വന്നതോടെയാണ് പൊലീസിെൻറ സഹായം തേടിയത്. സംഘർഷം സൃഷ്ടിക്കാനൊരുങ്ങിയ വ്യാപാരികളെ പൊലീസ് ഇടപെട്ട് ശാന്തരാക്കുകയും ഫോർമലിൻ കലർന്ന മീൻ നശിപ്പിക്കുകയും ചെയ്തു. കമീഷൻ കടകൾ വഴി ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയതാണ് മത്സ്യമെന്നാണ് പ്രാഥമിക നിഗമനം. കുന്നത്തൂർ താലൂക്കിലെ വിവിധ ചന്തകളിൽ വരുംദിവസങ്ങളിൽ സമഗ്രപരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.