കാവനാട്: പാസില്ലാതെ അനധികൃതമായി കരമണ്ണ് കടത്തിയ ലോറികൾ ശക്തികുളങ്ങര പൊലീസ് പിടികൂടി. ആറ്റിങ്ങൽ ഭാഗത്തുനിന്ന് മണ്ണ് കയറ്റി ആലപ്പുഴ ഭാഗത്തേക്ക് പോകുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ എസ്.ഐ ആർ. രതീഷിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികൾ പിടിച്ചെടുത്തത്. റിപ്പോർട്ട് സഹിതം നിയമനടപടി സ്വീകരിക്കുന്നതിന് ജിയോളജി വകുപ്പിന് കൈമാറി. സിവിൽ സ്റ്റേഷൻ പ്രവേശന കവാടത്തിൽ ചെളിക്കുണ്ട്; നാട്ടുകാരും ജീവനക്കാരും ഇന്ന് മന്ത്രിയെ കാണും കുണ്ടറ: മിനി സിവിൽ സ്റ്റേഷനിലേക്ക് കയറുന്ന വഴി ചളിക്കുണ്ടായിട്ട് ആഴ്ചകളായെങ്കിലും നടപടിയെടുക്കാതെ ദേശീയപാത അധികൃതരും പഞ്ചായത്തും സിവിൽ സ്റ്റേഷൻ ചുമതലക്കാരനും. സ്കൂട്ടറുകളിലെത്തുന്ന വനിതകൾ സ്ഥിരമായി അപകടത്തിൽ പെടുന്നത് പതിവാണ്. വൈദ്യുതി വകുപ്പ് ടച്ചിങ്സ് നീക്കുന്നതിെൻറ ഭാഗമായി മുറിച്ച മരച്ചില്ലകൾ ഓടയിലേക്ക് നിക്ഷേപിച്ചതാണ് ചെളിക്കെട്ടിന് പ്രധാന കാരണം. ഇത് മാറ്റുന്നത് തങ്ങളുടെ ചുമതലയല്ലെന്നാണ് വൈദ്യുതി ബോർഡിെൻറ നിലപാട്. പ്രശ്നത്തിൽ ഇടപെടാൻ പഞ്ചായത്തും തയാറാവുന്നില്ല. മുളവന വില്ലേജ് ഓഫിസിലേക്കും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും ഇതുവഴിയാണ് പോകേണ്ടത്. വ്യാഴാഴ്ച മുളവന-മൺറോതുരുത്ത് റോഡിെൻറ നിർമാണോദ്ഘാടനത്തിനെത്തുന്ന മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാനാണ് തീരുമാനം. വിളവെടുപ്പിന് കാലതാമസം; ഓറഞ്ച് കിട്ടാക്കനി പത്തനാപുരം: വിളവെടുപ്പിന് കാലതാമസം, പഴവിപണിയില്‍നിന്ന് ഓറഞ്ച് താൽക്കാലികമായി അപ്രത്യക്ഷമായിട്ട് ഒന്നര മാസം പിന്നിടുന്നു. കായ്ച്ച് പാകമായ ഓറഞ്ചുകൾ വിളവെടുക്കാൻ ഒരുമാസത്തോളം കാത്തിരിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത്. വില കുറവായതിനാൽ വിപണിയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഓറഞ്ചിനായിരുന്നു. നാഗ്പൂര്‍ ഓറഞ്ച് ലഭ്യമാകാത്ത സമയത്ത് പാതി വിളവൊത്ത പച്ചനിറത്തിലുള്ള ഓറഞ്ച് കർണാടകയിലെ കുടകിൽനിന്ന് മുൻവർഷങ്ങളിൽ എത്തിയിരുന്നതാണ്. എന്നാല്‍ കുടകിലും വിളവ് പകുതിയെത്തിയതേ ഉള്ളൂ. കൂടാതെ വിലക്കുറവ് മൂലം നാഗ്പൂര്‍, കുടക് മേഖലകളിലെ കര്‍ഷകര്‍ കൂട്ടത്തോടെ ഓറഞ്ച് കൃഷിയില്‍നിന്ന് പിന്‍വാങ്ങിയതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓറഞ്ചിന് പകരമായി അതേ രൂപസാദ്യശ്യമുള്ള മുസാംബി വിപണിയിൽ സജീവമാെണങ്കിലും ആവശ്യക്കാർ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.