മോഹൻലാൽ പക്വതയുള്ള സംഘാടകനെന്ന്​ മന്ത്രി എ.കെ. ബാലൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ 'അമ്മ'യും വുമൺ കലക്ടീവ് ഇൻ സിനിമ (ഡബ്ല്യു.സി.സി)യും തമ്മിലെ തർക്കം രൂക്ഷമാവുന്ന സാഹചര്യത്തിൽ അമ്മ പ്രസിഡൻറ് മോഹൻലാലിനെ പിന്തുണച്ച് സിനിമ വകുപ്പ് മന്ത്രി. പി. കേശവദേവ് ട്രസ്റ്റി​െൻറ പുരസ്കാരദാന ചടങ്ങിലായിരുന്നു മന്ത്രി എ.കെ. ബാല​െൻറ പരാമർശം. 'താരങ്ങൾ ആകാശത്തിലല്ല, ജനോപകാര പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ച വ്യക്തിയാണ് മോഹൻലാൽ' എന്ന് പറഞ്ഞ ബാലൻ, 'പക്വതയാർന്ന സംഘാടകൻ കൂടിയാണെന്ന് ഇൗയിടെ മോഹൻലാൽ തെളിയിച്ചതായും' ചൂണ്ടിക്കാട്ടി. ആരോപണവിധേയനായ നടനെ തിരിച്ചെടുത്തെന്നാരോപിച്ച് നാല് ഡബ്ല്യു.സി.സി അംഗങ്ങൾ അമ്മയിൽനിന്ന് രാജിവെച്ചതിനെതുടർന്ന് ഉടലെടുത്ത വിവാദത്തിൽ സമവായമുണ്ടാക്കാൻ കഴിഞ്ഞദിവസം മോഹൻലാൽ നടത്തിയ ശ്രമം പൊളിഞ്ഞിരുന്നു. വാർത്തസമ്മേളനത്തിൽ നടിയെയും ആേരാപണവിധേയനായ നടനെയും ഒരുപോലെ പിന്തുണച്ച മോഹൻലാലി​െൻറയും അമ്മയുടെയും നിലപാടിനെതിരെ ഡബ്ല്യു.സി.സി അംഗങ്ങൾ രൂക്ഷവിമർശനമാണ് നടത്തിയത്. സി.പി.എം അനുഭാവികളായ ചലച്ചിത്ര പ്രവർത്തകർ ഏറെയുള്ള കൂട്ടായ്മയാണ് ഡബ്ല്യു.സി.സി. എന്നിട്ടും തർക്കത്തിൽ സർക്കാറും സി.പി.എമ്മും അമ്മയോട് സ്വീകരിക്കുന്ന മൃദുസമീപനം വിവാദമായിട്ടുണ്ട്. അമ്മയെ കൈയൊഴിയാതെയാണ് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും കഴിഞ്ഞദിവസം നിലപാട് പ്രഖ്യാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.