വെള്ളനാട് ബ്ലോക്കിൽ പട്ടികജാതി വിദ്യാർഥികൾക്ക്​ പഠനമുറി ഒരുങ്ങുന്നു

തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താനായി വീടിനോടൊപ്പം പഠനമുറി എന്ന ആശയവുമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. 32 ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് അനുവദിച്ചിരിക്കുന്നത്. പദ്ധതിപ്രകാരം ഓരോ ഗുണഭോക്താവിനും പരമാവധി രണ്ട് ലക്ഷം രൂപവരെ ലഭിക്കും. ഈ തുക ഉപയോഗിച്ച് വിദ്യാർഥിക്ക് സൗകര്യപ്രദമായ രീതിയിൽ പഠനമുറി നിർമിക്കാം. വിദ്യാർഥി താമസിക്കുന്ന വീടുമായി ബന്ധിപ്പിച്ചായിരിക്കണം പഠനമുറി നിർമിക്കേണ്ടതെന്ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി പറഞ്ഞു. പഠനമുറിയിൽ ശുചി മുറിയും നിർബന്ധമാണ്. പട്ടികജാതി വിഭാഗത്തിൽപെട്ട സ്‌കൂൾ, കോളജ് വിദ്യാർഥികളും പ്രൊഫഷനൽ കോഴ്‌സ് പഠിക്കുന്ന വിദ്യാർഥികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.