കൊല്ലം: കോര്‍പറേഷന്‍ മര്‍ച്ചൻറ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഘടിപ്പിച്ച സി.സി. ടി.വി കാമറകളുടെ ഉദ്ഘാടനവും പഠനോപകരണങ്ങള്‍, ഇന്‍വര്‍ട്ടര്‍, സൈക്കിള്‍, വീല്‍ച്ചെയര്‍ എന്നിവയുടെ വിതരണവും ബുധനാഴ്ച നടക്കും. രാവിലെ 10.30ന് ചാമക്കട ഔട്ട് പോസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ ചേരുന്ന ചടങ്ങ് മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സി.സി. ടി.വി കാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം സിറ്റി പൊലിസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ നിവർവഹിക്കും. ഇന്‍വര്‍ട്ടര്‍ വിതരണം ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസും പഠനോപകരണ വിതരണം കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് എ.കെ. ഹഫീസും സൈക്കിള്‍ വിതരണം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലപ്രസിഡൻറ് എസ്. ദേവരാജനും വീല്‍ചെയര്‍ വിതരണം ജില്ലസെക്രട്ടറി ജി. ഗോപകുമാറും നിർവഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡൻറ് നേതാജി ബി. രാജേന്ദ്രന്‍, എ. ഷറഫുദ്ദീന്‍, എസ്. നൗഷര്‍ റാവുത്തര്‍, എം.കെ. റഫീഖ്, ബിജു വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.