താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം തുടങ്ങി

കരുനാഗപ്പള്ളി: വൃക്കരോഗികളായ നിരവധിപേർക്ക് ആശ്വാസമായി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സ​െൻറർ പ്രവർത്തനം തുടങ്ങി. ദിവസം രണ്ട് ഷിഫ്റ്റുകളിലായി 12 പേർക്ക് ഡയാലിസിസ് നടത്താനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. ഒരാൾക്ക് ഡയാലിസിസ് നടത്തുന്നതിന് നാലു മണിക്കൂർ സമയമാണ് വേണ്ടിവരുക. ആറു പേർക്കുവീതം രണ്ടു ഷിഫ്റ്റുകളായാണ് യൂനിറ്റ് പ്രവർത്തിക്കുന്നത്. ആശുപത്രി ഫിസിഷ്യൻ ഡോ. എൽ. ബിന്ദുവി​െൻറ നേതൃത്വത്തിലാണ് പ്രവർത്തനം. അഞ്ച് ഡയാലിസിസ് ടെക്നീഷ്യന്മാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. കിഫ്ബിയിൽനിന്ന് അനുവദിച്ച 60 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യൂനിറ്റ് പ്രവർത്തനസജ്ജമാക്കിയത്. ഇതിൽ 12 ലക്ഷത്തോളം രൂപയുടെ സിവിൽ വർക്കുകൾ കെ.എച്ച്.ആർ.ഡബ്ല്യു.സി ആണ് പൂർത്തിയാക്കിയത്. ആദ്യ ദിനത്തിൽ കോഴിക്കോട് സ്വദേശിയായ 25കാരന് ഡയാലിസിസ് നടത്തിെക്കാണ്ട് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ശോഭന അധ്യക്ഷത വഹിച്ചു. ആർ. രവീന്ദ്രൻപിള്ള, സുബൈദ കുഞ്ഞുമോൻ, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ആർ.എം.ഒ ഡോ. അനൂപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.