മൂലനിയമത്തിെൻറ അന്തസ്സത്തക്ക് നിരക്കാത്ത രീതിയില്‍ മാറ്റം വരുത്തിയെന്നും സി.പി.എം അനുകൂല സംഘടന തിരുവനന്തപുരം: സാറ്റലൈറ്റ് മാപ്പ് ഉപയോഗിച്ച് ഡാറ്റാബാങ്ക് പൂര്‍ണമാക്കാതെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം നടപ്പാക്കരുതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൊതുആവശ്യത്തിന് നിലം നികത്തുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മൂലനിയമത്തിെൻറ അന്തസ്സത്തക്ക് നിരക്കാത്ത രീതിയില്‍ വരുത്തിയ മാറ്റം നിലങ്ങൾ ഭീതിദമായി കുറയുന്നതിലേക്ക് നയിക്കുമെന്നും സി.പി.എം അനുകൂല സംഘടന ചൂണ്ടിക്കാട്ടി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിെൻറ പ്രസക്തി ഇല്ലാതാക്കുന്ന രീതിയില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. എന്നാൽ, എല്‍.ഡി.എഫും പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായി പ്രതിരോധിച്ചതിനാല്‍ നിയമമായില്ല. അന്ന് ഭേദഗതിയെ എതിര്‍ത്ത എല്‍.ഡി.എഫ് സർക്കാർ 2017 ഡിസംബര്‍ 30ന് ഓര്‍ഡിനന്‍സായി നിയമം ഭേദഗതി ചെയ്തു. അതിനെതിരെ പരിഷത്തും മറ്റും ഉയര്‍ത്തിയ വിമര്‍ശനം വേണ്ടത്ര ചര്‍ച്ചയില്ലാതെ പാസാക്കി. ഇപ്പോഴത്തെ നിയമഭേദഗതിയുടെ പ്രധാന ഉദ്ദേശ്യം നികത്തല്‍ തന്നെ. നെല്‍വയല്‍-തണ്ണീര്‍ത്തട ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത പ്രദേശം നികത്തിയെടുക്കാനുള്ളതാണ് പ്രധാന ഭേദഗതി. ന്യായവിലയുടെ 50 ശതമാനം തുക അടച്ചാല്‍ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി പരിവര്‍ത്തനം ചെയ്യാമെന്ന ബില്ലിലെ വകുപ്പ് ഉപയോഗപ്പെടുത്തി ഇപ്പോഴും ഡാറ്റാബാങ്ക് വിജ്ഞാപനം ചെയ്യാന്‍ ബാക്കിയുള്ള 385 ഇടങ്ങളില്‍ ഏത് നെല്‍വയലും നികത്തപ്പെടാമെന്ന് പരിഷത്ത് ഭയക്കുന്നു. പൊതു ആവശ്യത്തിന് നിലം നികത്തുമ്പോള്‍ ആ പ്രദേശത്ത് നെല്‍വയല്‍ അല്ലാത്ത സ്ഥലം ലഭ്യമാണോയെന്ന് പരിശോധിക്കുക, നെല്‍വയല്‍ നികത്തുന്നതുമൂലമുണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങളിൽ വിശദ പരിശോധന നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണമെന്നുമുള്ള വകുപ്പ് 2008 ലെ നിയമത്തിെൻറ കരുത്തായിരുന്നു. ആ നിബന്ധനകള്‍ ഭേദഗതിയില്‍ എടുത്തുമാറ്റിയതുകൊണ്ട് ഡാറ്റാബാങ്കില്‍ നെല്‍വയലായി രേഖപ്പെടുത്തിയ വയൽ പൊതു ആവശ്യത്തിനെന്ന പേരില്‍ നികത്തപ്പെടാം. അതിനാൽ, വിജ്ഞാപനം ചെയ്യാന്‍ ബാക്കിയുള്ള 385 ഇടങ്ങളില്‍ ഭൂമിയുടെ പരിവര്‍ത്തനം അനുവദിക്കരുത്. നിലവിലെ ഡാറ്റാബാങ്ക് കുറ്റമറ്റതാക്കണം. ഡാറ്റാബാങ്ക് നിലവിലില്ലാത്ത പ്രദേശങ്ങളില്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കണം. പൊതു ആവശ്യങ്ങള്‍ക്കായി ഭൂപരിവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മൂലനിയമത്തിലെ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കണം. ഡാറ്റാബാങ്കിെൻറ അടിസ്ഥാനത്തില്‍ കേരളത്തിലെ നെല്‍വയലുകളുടെ വിസ്തീര്‍ണം പ്രഖ്യാപിക്കണം. ഇതിനുശേഷം മാത്രമേ പുതിയ ഭേദഗതി നടപ്പാക്കാന്‍ പാടുള്ളൂവെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.