തിരുവനന്തപുരം: പ്രസവം വേഗത്തിലാക്കാനും പ്രസവാനന്തര രക്തസ്രാവം നിയന്ത്രിക്കാനും ഉപയോഗിക്കുന്ന 'ഓക്‌സിടോസിന്‍' മരുന്നിെൻറ ഉൽപാദനം നിയന്ത്രിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് 31 വരെ നീട്ടി. പൊതുമേഖലയിലെ ഒരു കമ്പനിമാത്രം മരുന്ന് ഉൽപാദിപ്പിച്ചാല്‍ മതിയെന്ന തീരുമാനം ജൂലൈ ഒന്നിന് നടപ്പാക്കാനിരുന്നതാണ്. ഇതിനെതിരെ ഗൈനക്കോളജി ഡോക്ടര്‍മാരുടെ ഫെഡറേഷന്‍ (കെ.എഫ്.ഒ.ജി) കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തുനൽകിയിരുന്നു. നിയന്ത്രണം മരുന്നിന് ക്ഷാമമുണ്ടാക്കുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. മരുന്ന് ദുരുപയോഗത്തെതുടർന്നാണ് കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത്. ഗര്‍ഭാശയം ചുരുക്കി പ്രസവം വേഗത്തിലാക്കാൻ ഇൗ മരുന്ന് ഉപയോഗിക്കുന്നുണ്ട്. കറവജന്തുക്കളിൽ പാലുൽപാദനം കൂട്ടാനും ചില പച്ചക്കറികളുടെ വലുപ്പം കൂട്ടാനും ഓക്‌സിടോസിന്‍ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പാലിലൂടെ മനുഷ്യരിലെത്തുന്ന മരുന്നിെൻറ അംശം ഹോര്‍മോണ്‍വ്യതിയാനത്തിന് കാരണമാകുന്നുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതിയെത്തുടര്‍ന്ന് ഉൽപാദനം പൊതുമേഖലയില്‍ മാത്രമാക്കി നിയന്ത്രിക്കുന്നത് ആലോചിക്കാന്‍ ഹിമാചല്‍പ്രദേശ് ഹൈകോടതിയാണ് ഉത്തരവിട്ടത്. അതിെൻറ അടിസ്ഥാനത്തിലാണ് കര്‍ണാടക ആൻറി ബയോട്ടിക്‌സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തെ ഉൽപാദനം ഏല്‍പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കമ്പനി ഓക്‌സിടോസിന്‍ ഉൽപാദനം കൂട്ടിയിട്ടുണ്ട്. മരുന്ന് ഇറക്കുമതി നിയന്ത്രിക്കുകയും രജിസ്റ്റര്‍ ചെയ്ത ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും മാത്രം മരുന്ന് നൽകിയാല്‍മതിയെന്നുമാണ് കേന്ദ്രസർക്കാർ തീരുമാനം. ഓക്‌സിടോസിന്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കരുതെന്ന് 2014ല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.