തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെതുടർന്നാണ് തങ്ങളുടെ മക്കളെ പ്രതികളാക്കിയതെന്ന് അറസ്റ്റിലായ ഉമേഷിെൻറയും ഉദയകുമാറിെൻറയും മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതായും ഇവർ അറിയിച്ചു. മക്കളെ നുണപരിശോധനക്ക് വിധേയമാക്കാൻ പൊലീസ് തയാറായിട്ടില്ലെന്ന് ഉമേഷിെൻറ മാതാപിതാക്കളായ ഭുവനചന്ദ്രൻ, ചന്ദ്രിക, ഉദയകുമാറിെൻറ മാതാപിതാക്കളായ രാമചന്ദ്രൻ, സുലോചന എന്നിവർ പറഞ്ഞു. കേസിൽ പൊലീസിനെ സഹായിക്കാനെന്ന പേരിൽ പിടിച്ചുകൊണ്ടുപോയി 11 ദിവസം കസ്റ്റഡിയിൽ വെച്ചാണ് മക്കളെ പ്രതികളാക്കിയത്. തലകീഴായി കെട്ടിത്തൂക്കി മലദ്വാരത്തിൽ മുളക് തേച്ചും മർദിച്ചുമാണ് കുറ്റം സമ്മതിപ്പിച്ചത്. കുറ്റം സമ്മതിച്ചാൽ കേസ് നോക്കിക്കൊള്ളാമെന്നും രണ്ട് ലക്ഷം രൂപ തരാമെന്നും പൊലീസുകാർ പറഞ്ഞ കാര്യം മക്കൾ കോടതിയിൽ പറഞ്ഞിട്ടുമുണ്ട്. ആരും ചോദിക്കാൻ വരില്ലെന്ന ധാരണയിലാണ് പുലയവിഭാഗത്തിൽെപട്ട തങ്ങളുടെ മക്കളെ പ്രതികളാക്കിയത്. ലഹരിമരുന്ന്, റിേസാർട്ട് മാഫിയകളെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഇവർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് നീലകണ്ഠൻ മാസ്റ്റർ, ട്രഷറർ ഡോ. പി.പി. വാവ, ജില്ല സെക്രട്ടറി ചെറുവയ്ക്കൽ അർജുനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.