കെ.എസ്.എഫ്.ഇ ചിട്ടിവ്യവസ്ഥകൾ ലംഘിക്കു​െന്നന്ന്​ കെ.എം. മാണി

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ പ്രവാസിചിട്ടിക്കെതിരെ കടുത്ത ആക്ഷേപവുമായി മുൻ ധനമന്ത്രി കെ.എം. മാണി. ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ധനമന്ത്രിയോ മറുപടി നല്‍കാതെ, പ്രവാസി ചിട്ടി പണം കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് പൂര്‍ണമായും നിയമവിധേയവും സര്‍ക്കാര്‍വിജ്ഞാപനം അനുസരിച്ചുമാണെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാൻ പറയുന്നത് സത്യവിരുദ്ധവും ചിട്ടിനിയമങ്ങള്‍ മനസ്സിലാക്കാതെയുമാെണന്ന് മാണി ആരോപിച്ചു. മാർച്ച് 15ന് ഉത്തരവിറക്കി എന്ന ചെയര്‍മാ​െൻറ പ്രസ്താവന നിയമവിരുദ്ധമാണ്. ഉത്തരവിൽ കിഫ്ബി എന്ന വാക്കോ പരാമര്‍ശമോ ഇല്ല. ഇത് പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ ആരംഭിക്കുന്ന പ്രവാസിചിട്ടിയുടെ സെക്യൂരിറ്റി തുകയും തവണയും കിഫ്ബിയിൽ നിക്ഷേപിക്കുന്നത് കേന്ദ്ര ചിട്ടി ഫണ്ട്‌ ആക്ടിലെയും 'ഫെമ' നിയമത്തിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. പ്രവാസിചിട്ടിയിൽ പതിനായിരം പേർ രജിസ്റ്റർ ചെയ്തെന്നാണ് പറയുന്നത്. ഇപ്രകാരം പേര് ചേർക്കാൻ സര്‍ക്കാർ മുന്‍‌കൂർ അനുമതി വേണം. ആവശ്യമായ സെക്യൂരിറ്റി തുക അംഗീകൃതബാങ്കിൽ കേരള ചിട്ടി അസിസ്റ്റൻറ് രജിസ്ട്രാറുടെ പേരിൽ കെട്ടിെവച്ച് ഗാരൻറിയോ എഫ്.ഡി രസീതോ അല്ലെങ്കിൽ ചിട്ടി തുകയുടെ ഒന്നര മടങ്ങ്‌ മുഖവിലയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റി, അസിസ്റ്റൻറ് രജിസ്ട്രാറുടെ പേരില്‍ കൈമാറുകയോ ചെയ്താൽ മാത്രമേ അനുവാദം നല്‍കാവൂ എന്നാണ് വ്യവസ്ഥ. ഇതുണ്ടായിട്ടില്ല. ഈ വര്‍ഷം പതിനായിരം കോടി രൂപയുടെ പ്രവാസിചിട്ടി ആരംഭിക്കുമെന്നാണ് ചെയര്‍മാൻ അവകാശപ്പെടുന്നത്. എങ്കിൽ കെ.എസ്.എഫ്.ഇ അത്രയും തുക സെക്യൂരിറ്റിയായി കെട്ടിെവച്ചിട്ടുണ്ടോ? അതിനുള്ള ആസ്തി അവര്‍ക്ക് ഉണ്ടോ? 'ഫെമ' അനുസരിച്ച് പ്രവാസിചിട്ടിയിൽ പ്രവാസികള്‍ക്ക് എൻ.ആർ.െഎ അക്കൗണ്ട് വഴി കെ.എസ്.എഫ്.ഇയുടെ അംഗീകൃത ബാങ്കിലേക്ക് പണം അയക്കാം. ചിട്ടിതുകയും സെക്യൂരിറ്റി തുകയും അംഗീകൃത ബാങ്ക് വഴി അടക്കാതെ കിഫ്ബിയിൽ അടക്കുന്നതിന് നിലവിലെ നിയമം ഭേദഗതി വരുത്തുകയോ റിസര്‍വ് ബാങ്കില്‍നിന്ന് ഇളവുകൾ നേടുകയോ വേണം. ഇക്കാര്യങ്ങളിൽ റിസര്‍വ് ബാങ്ക് പ്രവാസിചിട്ടിക്ക് ഇളവ് നല്‍കിയിട്ടില്ല. ഇൗ നിയമലംഘനങ്ങൾ കുറ്റകരമാണ്. ഇവ എംബസി വഴി റിസര്‍വ് ബാങ്കുമായോ കേന്ദ്രസര്‍ക്കാറുമായോ അന്വേഷിക്കാമെന്നും മാണി പറഞ്ഞു. \R \S
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.