താലൂക്കാശുപത്രിയിലെ സംഘർഷം; നൂറിലധികം പേർക്കെതിരെ കേസ്​

കരുനാഗപ്പള്ളി: താലൂക്കാശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ഡി.വൈ.എഫ്.ഐ-ആർ.എസ്.എസ് സംഘർഷത്തിൽ ഇരുഭാഗത്ത് നിന്നും കണ്ടാലറിയാവുന്ന നൂറിൽപരം ആളുകളുടെ പേരിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീ ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ്, രണ്ട് പൊലീസുകാർ, ആർ.എസ്.എസ്-ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ നേതാക്കൾ, പ്രവർത്തകർ എന്നിവർക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ കുറിച്ച് കരുനാഗപ്പള്ളി എ.സി.പി ബി. വിനോദ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.