കൊല്ലം: തീവ്രവേദനകളും ജീവിതത്തിെൻറ ആകുലതകളും ചിന്തകളും പങ്കുവെക്കാനുള്ള ഇടമാണ് എഴുത്തെന്ന് നോവലിസ്റ്റ് ബെന്യാമിൻ. ദി ചാപ്റ്റർ കൾചറൽ സെൻററിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിെൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കടങ്ങളും വേദനകളും ആകുലതകളുമാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്. ജീവിതത്തെ പാതിവഴിയിൽ ഉപേക്ഷിച്ചുപോയവർ ഏറെ പറയാനുണ്ടായിരുന്നവരാണ്. ഒന്നിലും ഉറച്ചുനിൽക്കാൻ കഴിയാത്ത പുതുതലമുറക്ക് വായന ഔഷധമാണ്. സാഹിത്യം മനുഷ്യനെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്നവയാണ്. തോൽക്കാൻ തയാറില്ലാത്തവരാണ് പുതുതലമുറ. അർജൻറീന ലോകകപ്പിൽ തോറ്റപ്പോൾ കേരളത്തിലും യുവാവ് ജീവനൊടുക്കിയത് തോൽവി ജീവിതയാഥാർഥ്യമാണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ്. നമുക്ക് ജീവിതത്തിൽ അർഹമായ പല സ്വർണമെഡലുകളും നഷ്ടപ്പെടും. തോൽവിക്കും തിരിച്ചടികൾക്കും വിട്ടുകൊടുക്കാനുള്ളതല്ല ജീവിതം. ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ഓരോ എഴുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചാപ്റ്റർ ഡയറക്ടർ ടി. മോഹനൻ അധ്യക്ഷത വഹിച്ചു. ഗംഗാകൃഷ്ണ, നാൻസി െഫ്രഡി, ജ്യോതി ജോയി, പ്രിൻസിപ്പൽ വിഷ്ണുശ്രീകുമാർ, അനന്തകൃഷ്ണൻ, കൾചറൽ സെൻറർ കൺവീനർ ആർ. ഓമനക്കുട്ടൻപിള്ള, ഡോ. ശ്രീഭുവനം, ടി.സതീഷ്കുമാർ, വി.എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു. പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയാറാക്കി അവതരിപ്പിച്ച 180 കുട്ടികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.