'തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടണം'

കരുനാഗപ്പള്ളി: ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും സംരക്ഷിച്ച് നല്‍കാന്‍ കഴിയാത്ത തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടണമെന്ന് തയ്യല്‍തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ബാബുഅമ്മവീട്. തയ്യല്‍തൊഴിലാളി കോണ്‍ഗ്രസ് തൊടിയൂര്‍ മേഖല സമ്മേളനം വെളുത്തമണലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും കഴിഞ്ഞ ഒരു വര്‍ഷമായി അംഗങ്ങള്‍ക്ക് കാര്‍ഡ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അംശാദായ അടവിലുണ്ടായ അശാസ്ത്രീയ നടപടികള്‍ മൂലം ലക്ഷക്കണക്കിന് ബുക്കുകൾ നഷ്ടമായെന്നും യോഗം ആരോപിച്ചു. യൂനിയന്‍ പ്രസിഡൻറ് എം. സ്മിത അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡൻറ് കരുണാലയം സുകുമാരന്‍, ജില്ല പ്രസിഡൻറ് സബീര്‍വവ്വാക്കാവ്, ശ്രീവിദ്യ, ശകുന്തള അമ്മവീട്, തൊടിയൂര്‍ സുനില്‍കുമാര്‍, മഴവഞ്ചേരി രാധ, ഷീല കാവുങ്കല്‍, ശാന്തമ്മ.കെ, സംസം ഷാഹിദ, മൈനാഗപ്പള്ളി രാധാമണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.