പുനലൂർ-ചെങ്കോട്ട ബ്രോഡ്ഗേജിൽ പാസഞ്ചർ ഓടിത്തുടങ്ങി

പുനലൂർ: അടുത്തിടെ നിർമാണം പൂർത്തിയാക്കി കമീഷൻ ചെയ്ത പുനലൂർ-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈനിൽ പാസഞ്ചർ ട്രെയിൻ ഓടിത്തുടങ്ങി. തിങ്കളാഴ്ച മുതലാണ് രണ്ട് പാസഞ്ചർ ആരംഭിച്ചത്. ഇതോടൊപ്പം കൊല്ലത്തുനിന്ന് വന്ന് ഇടമണ്ണിൽ അവസാനിച്ചിരുന്ന ഗുരുവായൂർ ഫാസ്റ്റും മറ്റ് രണ്ട് പാസഞ്ചറുകളും ഇനിമുതൽ ഇടമണ്ണിൽ എത്താതെ പുനലൂരിൽ യാത്ര അവസാനിക്കും. എന്നാൽ, പാസഞ്ചർ ട്രെയിനുകളുടെ സമയം ഈ മേഖലയിലെ യാത്രക്കാർക്ക് വേണ്ടത്ര പ്രയോജനം ചെയ്യിെല്ലന്ന് ആക്ഷേപമുണ്ട്. ട്രെയിൻ നമ്പർ 56336 രാവിലെ 10.30ന് കൊല്ലം ജങ്ഷനിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 2.35ന് ചെങ്കോട്ടയിൽ അവസാനിക്കും. ട്രെയിൻ നമ്പർ 56335 പകൽ 11.25ന് ചെങ്കോട്ടയിൽനിന്ന് പുറെപ്പട്ട് 3.45ന് കൊല്ലത്ത് അവസാനിക്കും. ഇരു ട്രെയിനുകളും തെന്മല സ്റ്റേഷനിലാണ് ഉച്ചക്ക് ഒന്നരക്ക് ക്രോസിങ് നടത്തുന്നത്. കൊല്ലത്തുനിന്നുള്ളതും രാവിലെ 10.30ന് ഇടമണ്ണിലെത്തി തിരികെ പോയിരുന്ന പാസഞ്ചറും ഉച്ചക്ക് 3.20ന് എത്തി നാലരക്ക് തിരികെ ഗുരുവായൂർക്ക് പോയിരുന്നതുമായ ട്രെയിനുകളാണ് പുനലൂർവരെയാക്കി ചുരുക്കിയത്. ഇടമൺ, തെന്മല,ആര്യങ്കാവ് ഭാഗത്തുള്ള ഓഫിസുകളിലെ ജീവനക്കാരായ കൊട്ടാരക്കര, കുണ്ടറ, കൊല്ലം ഭാഗത്തുനിന്നെത്തുന്ന യാത്രക്കാർക്ക് ഈ രണ്ട് ട്രെയിനും ആശ്വാസമായിരുന്നു. ബ്രോഡ്ഗേജ് പൂർത്തിയായത് മുതൽ ഈ മേഖലയുള്ളവരുടെ പ്രധാന ആവശ്യമായിരുന്നു പാസഞ്ചർ ട്രെയിൻ ഓടിക്കുകയെന്നത്. എന്നാൽ, പാസഞ്ചർ എത്തിയതാകട്ടെ വിദ്യാർഥികളടക്കം യാത്രക്കാർക്ക് പ്രയോജനമില്ലാത്ത സമയത്തുമാണ്. കൂടുതൽ പാസഞ്ചർ അനുവദിക്കുകയോ ഇപ്പോഴുള്ളതി​െൻറ സമയം പ്രയോജനമാകുന്ന സമയത്ത് ക്രമീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.