കൊല്ലം: സംസ്ഥാനത്ത് കാര്‍ഷികസമൃദ്ധി ഉറപ്പാക്കുന്നതിന് കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ കാര്‍ഷിക കര്‍മസേനക്കായി ഏര്‍പ്പെടുത്തിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതുതായി രൂപവത്കരിക്കുന്ന ഇരുനൂറ് കാര്‍ഷിക കര്‍മസേനകളുടെ പരിശീലനത്തിനായി 10 ലക്ഷം വീതം നല്‍കും. പഞ്ചായത്തുതോറും സസ്യാരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. ബ്ലോക്ക് തലത്തില്‍ ആഗ്രോ സര്‍വിസ് സെൻററുകളും തുറക്കും. വിഷരഹിതപച്ചക്കറി വിപണിയിലെത്തിക്കാന്‍ പഞ്ചായത്ത്തലത്തില്‍ ഇക്കോ ഷോപ്പുകള്‍ വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നെല്‍കൃഷി 2,20,000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനും ഉൽപാദനം 80,000 മെട്രിക് ടണ്ണായി ഉയര്‍ത്താനും സംസ്ഥാനത്തിന് കഴിഞ്ഞു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി വിജയിപ്പിക്കാന്‍കഴിഞ്ഞ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഒരു കോടി വിത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആധുനിക കൃഷിരീതികള്‍ കൂടി നടപ്പാക്കി കാര്‍ഷികരംഗം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാറിെൻറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ എം.എ. സത്താര്‍, എസ്. ഗീതാകുമാരി, ഡി. സുജിത്ത്, ചിന്ത എല്‍. സജിത്ത്, വി.എസ്. പ്രിയദര്‍ശന്‍, ഷീബ ആൻറണി, മറ്റു ജനപ്രതിനിധികള്‍, കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.എച്ച്. നജീബ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ വി. ജയ, എസ്. അംബിക, ആര്‍. രാമചന്ദ്രന്‍ എന്നിവർ പങ്കെടുത്തു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൊല്ലം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വൻറ്സ് (കാറ്റഗറി നമ്പര്‍ 071/17) സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റൻറ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍ 222/15) തസ്തികകളുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.