കൊല്ലം: സ്‌കോള്‍ കേരള മുഖേന നടപ്പ് അധ്യയനവര്‍ഷം ഹയര്‍ സെക്കൻഡറി കോഴ്‌സിന് രണ്ടാം വര്‍ഷ പ്രവേശനം/പുനഃപ്രവേശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചു. യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് www.scolekerala.org എന്ന വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാകേന്ദ്രത്തിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിച്ച് സാക്ഷ്യപ്പെടുത്തണം. ഇംപ്രൂവ്മെൻറ്പരീക്ഷ എഴുതുന്നവര്‍ ചൊവ്വാഴ്ചക്കകം അതത് പരീക്ഷാകേന്ദ്രങ്ങളില്‍ ഫീസ് അടക്കണം. അംഗത്വം പുനഃസ്ഥാപിക്കാം കൊല്ലം: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളില്‍ അംശാദായ കുടിശ്ശിക വരുത്തിയിട്ടുള്ള തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും കുടിശ്ശിക തുക അഞ്ചു ഗഡുക്കളായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് സെപ്റ്റംബര്‍ 15 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പത്തനാപുരം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിലോ 0475-2352551, 8547655340 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. അഞ്ചു ഹെക്ടറില്‍ താഴെയുള്ളതും ചുരുങ്ങിയത് ഒരു തൊഴിലാളിയെങ്കിലും ജോലി ചെയ്യുന്നതുമായ ചെറുകിട തോട്ടങ്ങളുടെ ഉടമകള്‍ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും തൊഴിലാളികളെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയില്‍ ചേര്‍ക്കേണ്ടതുമാണ്. പദ്ധതിയില്‍ അംഗങ്ങളായ എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് ക്ഷേമപദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കുപുറമേ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന, ആം ആദ്മി ബീമാ യോജന എന്നിവയില്‍ അംഗത്വത്തിന് അര്‍ഹതയുണ്ട്. താൽക്കാലിക നിയമനം കൊല്ലം: അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ്-2 തസ്തികയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നുള്ള നിയമബിരുദവും ബാര്‍ അംഗത്വവും. 2018 ജനുവരി ഒന്നിനകം ഏതെങ്കിലും ക്രിമിനല്‍ കോടതികളില്‍ അഭിഭാഷകവൃത്തിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 2018 ജനുവരി ഒന്നിന് 22 വയസ്സ് പൂര്‍ത്തിയായിരിക്കണം. 36 വയസ്സ് കവിയാനും പാടില്ല. എസ്.സി/എസ്.ടി വിഭാഗങ്ങള്‍, മറ്റ് പിന്നാക്കവിഭാഗങ്ങള്‍ എന്നിവയിലുള്‍പ്പെട്ടവര്‍ക്ക് വയസ്സിളവ് ലഭിക്കും. അപേക്ഷ 20 നകം ജില്ല കലക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.