'പൊലീസ്​ ഓഫിസേഴ്സ്​ അസോസിയേഷൻ തെരഞ്ഞെടുപ്പ്; സ്​ഥാനാർഥികളെ ഭീഷണിപ്പെടുത്തുന്നു'

കൊല്ലം: പൊലീസ് ഓഫിസേഴ്സ് അസോസിയേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം കലർത്തി സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യാപക പരാതി ഉയർന്നതായി ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. യു.ഡി.എഫ് ഭരിക്കുമ്പോൾ സ്വതന്ത്രമായി മത്സരിക്കുവാൻ എല്ലാവർക്കും അവകാശം ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് ഭരണകക്ഷിയുടെ ചൊൽപ്പടിക്ക് നിൽക്കാതെ സ്ഥാനാർഥികളായവരെ ഭരണകക്ഷി ആഭിമുഖ്യമുള്ള സംഘടനാനേതാക്കന്മാർ ഭീഷണിപ്പെടുത്തുകയാണ്. നീതിപൂർവവും നിഷ്പക്ഷവുമായി തെരഞ്ഞെടുപ്പ് നടത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.