കാട്ടാനയിറങ്ങി; ക്ഷേത്രം തകര്‍ത്തു

പത്തനാപുരം: ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ‍. കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ ആന ചെമ്പനരുവി ചെരിപ്പിട്ടകാവ് വനദുർഗാ ദേവീക്ഷേത്രം തകര്‍ത്തു. ക്ഷേത്രത്തി​െൻറ ഷീറ്റ് മേഞ്ഞ നടപ്പന്തലും തിടപ്പളളിയും പൂർണമായും നശിച്ചു. മൂന്ന് ദിവസമായി ക്ഷേത്രപരിസരം കേന്ദ്രീകരിച്ച് കാട്ടാന ശല്യം രൂക്ഷമാണ്. ക്ഷേത്രത്തിന് സമീപത്ത് നിരവധി വീടുകളും ഉണ്ട്. കൂടാതെ, കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചിരുന്ന കസേരകൾ, പാത്രങ്ങൾ, നിലവിളക്കുകൾ, മുത്തുക്കുടകൾ എന്നിവയും നശിപ്പിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം സെക്രട്ടറി സജു പറഞ്ഞു. സംഭവത്തിൽ മണ്ണാറപ്പാറ ഫോറസ്‌റ്റ് റേഞ്ച് ഓഫിസർക്ക് ക്ഷേത്രം ഭാരവാഹികൾ പരാതി നൽകി. സാധാരണ കാലവര്‍ഷം ശക്തമായാല്‍ ആനകള്‍ കാടിറങ്ങില്ല. കൂട്ടം തെറ്റിയാകും ആനകള്‍ ജനവാസമേഖലയിലെത്തിയതെന്ന് വനപാലകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.