കൊല്ലം: മെഡിക്കൽ പ്രവേശന കമീഷണറുടെ പ്രവേശനം സംബന്ധിച്ചുള്ള ഉത്തരവ് പാലിക്കുന്നില്ലെന്നാരോപിച്ച് മെഡിസിറ്റി മെഡിക്കൽ കോളജിലേക്ക് കെ.എസ്.യു ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മെറിറ്റ് സീറ്റിലേക്ക് പോലും പ്രവേശനനടപടി അട്ടിമറിക്കുന്ന മെഡിസിറ്റി മാനേജ്മെൻറിെൻറ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ പറഞ്ഞു. മാർച്ച് യൂത്ത് കോൺഗ്രസ് പാർലമെൻറ് സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സുഹൈൽ അൻസാരി, ആദർശ് ഭാർഗവൻ, നേതാക്കളായ സിയാദ്, അതുൽ എസ്.പി, തൗഫീക്ക്, ആഷിം, വിഷ്ണുപ്രിയ, അമ്മു, ജയരാജ്, ബിച്ചു, സച്ചു, അർഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.