കൊല്ലം: കേരള കലാവേദിയുടെ തെങ്ങമം അനശ്വര പുരസ്കാരം പി.കെ. ഗുരുദാസനും ഇടം വീട് ഭവനപദ്ധതിയുടെ ശിൽപികളായ ടി.കെ.എം എൻജിനീയറിങ് കോളജിലെ ആറ് വിദ്യാർഥികൾക്കും സമ്മാനിച്ചു. മൂന്നാംകുറ്റി പബ്ലിക് ലൈബ്രറിയിൽ നടന്ന അനുസ്മരണ സമ്മേളനം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സി.വി. പത്മരാജൻ പുരസ്കാരങ്ങൾ നൽകി. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, കൗൺസിലർ എസ്. പ്രസന്നൻ, വെച്ചൂച്ചിറ മധു, കുഴിയം ശ്രീകുമാർ, അഡ്വ. ജി. ലാലു, എസ്. പ്രസാദ്, ഡോ. ജെ. ജയകുമാർ എന്നിവർ സംസാരിച്ചു. സി. ബാബുവിെൻറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എ.വി. ശ്രീകുമാർ സ്വാഗതവും ആൽബർട്ട് റോക്കി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.