ദേശീയപാത വികസനം: വ്യാപാരികൾ പ്രതിഷേധിച്ചു

കരുനാഗപ്പള്ളി: ദേശീയപാതവികസനത്തി​െൻറ ഭാഗമായി സ്ഥലം ഏറ്റെടുക്കുേമ്പാൾ വ്യാപാരസ്ഥാപനങ്ങൾക്കുള്ളിൽ അതിർത്തിനിർണയകല്ലുകൾ സ്ഥാപിക്കുന്നത് തുടരുന്നു. തിങ്കളാഴ്ച പുത്തൻതെരുവിൽ കല്ലുകൾ സ്ഥാപിച്ചത് ഇവിടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾക്കുള്ളിലാണ്. കൊല്ലം ജില്ലയുടെ വടക്കെ അതിർത്തിയായ ഓച്ചിറയിൽ നിന്നും ഒരാഴ്ച മുമ്പാണ് കല്ലിടീൽ ആരംഭിച്ചത്. അന്ന് ഓച്ചിറയിലെ വ്യാപാരസ്ഥാപനങ്ങളിൽ അതിർത്തിനിർണയ കല്ലുകൾ സ്ഥാപിച്ചെങ്കിലും പിന്നീട് പ്രതിഷേധം ഉയർന്നതോടെ വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും അകത്ത് സ്ഥാപിക്കുന്നത് നിർത്തിവെച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച പുത്തൻ തെരുവിലെ കടകൾക്കുള്ളിൽ കല്ലുകൾ സ്ഥാപിച്ചു. ഇത് പ്രതിഷേധത്തിന് ഇടയാക്കി. തങ്ങൾക്കുള്ള നിർദേശം പാലിക്കാതിരിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.