സൈനിക​െൻറ വീടാക്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതികൾ റിമാൻഡിൽ

കൊട്ടാരക്കര: കന്നുകാലികളുമായി വന്ന ഇറച്ചി വ്യാപാരിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സൈനികൻ പുത്തൂർ തെക്കുംപുറത്ത് തേമ്പ്ര സതീഷ് നിലയത്തിൽ വിഷ്ണുവി​െൻറ വീടാക്രമിച്ച കേസിൽ പിടിയിലായ അഞ്ചുപേരെ കൊട്ടാരക്കര പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാലു പേരെ കണ്ണൂരില്‍ നിന്നും ഒരാളെ പാലക്കാട്ടുനിന്നുമാണ് കഴിഞ്ഞദിവസം പിടികൂടിയത്. പോരുവഴി കമ്പലടി, പുളിവേലിക്കൽ വീട്ടിൽ അജി ഖാന്‍ (38), പോരുവഴി, അമ്പലത്തുംഭാഗം, സുബൈർ മൻസിൽ ബഷീർ എന്ന നിസാം (33), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ, പച്ചംകുളത്ത് കിഴക്കതിൽ അൽ അമീന്‍ (26), പോരുവഴി കമ്പലടി നാലുതുണ്ടിൽ തെക്കതിൽ റിന്‍ഷാദ് (30), പോരുവഴി കമ്പലടി കലതിയിൽ വീട്ടിൽ ഷാനവാസ് (31)എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതിൽ നാലാം പ്രതി അജി ഖാൻ പാലക്കാട്ട് ഒളിവിൽ കഴിയുന്നതിനിടയിലാണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് കൊട്ടാരക്കരയിലെത്തിച്ച പ്രതികളെ രാത്രിയിൽ തന്നെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം സുരക്ഷ മുൻനിർത്തി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് തെളിവെടുപ്പ് പൂർത്തീകരിച്ച് വൈകീട്ട് അഞ്ചോടെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. ആക്രമത്തിന് പ്രതികൾ എത്തിയ വാനും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതിയും വാൻ ഡ്രൈവറുമായിരുന്ന അബ്ദുൽ ജബ്ബാറിനെ നേരത്തേ എറണാകുളത്ത് െവച്ച് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് കൂട്ടുപ്രതികളെപ്പറ്റി വിവരം ലഭിച്ചത്. ഇയാളും റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.