പത്തനാപുരം: . പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുള്ളുമല ഗിരിജന്‍ കോളനിയിലെ ഊരുമൂപ്പനായ സജു (25), ബന്ധു നീതിഷ് (28) എന്നിവര്‍ക്കാണ് മർദനമേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം. പുനലൂരിൽ പോയി തിരിച്ചുവരുന്നതിനിടെ അച്ചന്‍കോവില്‍-പുനലൂര്‍ പാതയില്‍ ഓലപ്പാറ ജങ്ഷന് സമീപമായിരുന്നു ഇവർക്ക് മർദനമേറ്റത്. പുനലൂരില്‍ നിന്ന് ബസ് ഓലപ്പാറ എത്തിയപ്പോള്‍ സജു ബസിനുള്ളില്‍ ഛര്‍ദിച്ചു. തുടര്‍ന്ന് ബസ് കഴുകാനായി ജങ്ഷന് സമീപം നിര്‍ത്തി. വെള്ളം ശേഖരിക്കായി സജു സമീപത്തെ വീട്ടില്‍ പോയതിന് പിന്നാലെ പൊലീസുകാരനാണെന്ന് പറഞ്ഞ് ഒരാള്‍ നീതിഷിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് മര്‍ദിക്കുകയായിരുെന്നന്ന് പരാതിയില്‍ പറയുന്നു. തിരികെ എത്തിയ സജുവും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ മുള്ളുമല ഗിരിജന്‍ കോളനിയിലേക്കുള്ള വഴി തടസ്സപ്പെടുത്തി തടികള്‍ ഇട്ടതിനെപ്പറ്റിയുള്ള കേസ് ഒത്തുതീര്‍പ്പാക്കണമെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നുവെന്ന് നീതിഷ് പരാതിയിൽ പറയുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും മറ്റ് യാത്രക്കാരും ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഇരുവരും വീട്ടിലെത്തിയശേഷം ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍, ഇരുവരും യാത്രക്കാരോട് മോശമായി പെരുമാറുകയായിരുന്നുവെന്നും അസഭ്യം പറഞ്ഞതിനെതുടര്‍ന്ന് ചോദ്യംചെയ്യുക മാത്രമാണ് ഉണ്ടായതെന്നും പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റഷീദ് പറഞ്ഞു. മര്‍ദനമേറ്റവര്‍ പുനലൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. അടിയന്തരമായി അന്വേഷണം നടത്താന്‍ പത്തനാപുരം സി.ഐക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.