* കൊല്ലം പ്രസ്ക്ലബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു കൊല്ലം: അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ തുടർച്ചയാണ് മാധ്യമ സ്വാതന്ത്ര്യമെന്നും അതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നും രാഷ്്ട്രീയ നിരീക്ഷകൻ എ. ജയശങ്കർ. മാധ്യമ പ്രവർത്തകരെ നിശബ്ദരാക്കാൻ എല്ലായിടത്തും നീക്കം നടക്കുന്നു. 'ഇന്ത്യൻ മാധ്യമപ്രവർത്തനം ഭീതിയുടെ നിഴലിലോ' വിഷയത്തിൽ കൊല്ലം പ്രസ്ക്ലബ് നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരാവകാശങ്ങളുടെ സംരക്ഷണ കേന്ദ്രമായ ഹൈകോടതിയിൽ നിന്നും മാധ്യമപ്രവർത്തകർ അവകാശലംഘനം നേരിടുന്നു. ശാരീരിക, മാനസിക വെല്ലുവിളികളാണ് നിലവിലെ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്നത്. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലെ തർക്കം പിന്നീട് ഹൈകോടതിയും മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കമായി മാറി. രാജ്യത്തിെൻറ ജനാധിപത്യ സംവിധാനം അടിസ്ഥാനപരമായി ദുർബലമാണ്. അടിയന്തിരാവസ്ഥക്കാലത്ത് ആദ്യം അറസ്റ്റിലായതും അവസാനം ജയിൽമോചിതനായും 'മദർലാൻഡ്' പത്രാധിപർ മൽഖാനിയാണ്. അടിയന്തരാവസ്ഥക്കാലത്തെ അതേനിലപാട് തന്നെയാണ് മാധ്യമപ്രവർത്തകരോട് ഇപ്പോഴുമുള്ളത്. പൊലീസിെൻറ ക്വട്ടേഷൻ ഏറ്റെടുത്ത് വാടക ഗുണ്ടകൾ മാധ്യമപ്രവർത്തനെ വധിക്കാൻ ശ്രമിച്ച നാടാണ് കേരളം. ഭരണ സംവിധാനത്തെ വിമർശിക്കുമ്പോഴും മാധ്യമങ്ങളെ എതിർചേരിയാക്കി ചിത്രീകരിക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബിജു, ജോ. സെക്രട്ടറി ആർ. ആദർശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.