റേഷൻ കാർഡ്: ഇതുവരെ ലഭിച്ചത്​ 8607 അപേക്ഷ

*വിവിധ ആവശ്യങ്ങളിലടക്കം കിട്ടിയത് 36398 അപേക്ഷ കൊല്ലം: പുതിയ റേഷൻകാർഡ്, കാർഡ് വിഭജനം ഉൾെപ്പടെ ജില്ലയിലെ ആറ് താലൂക്കുകളിൽനിന്ന് വെള്ളിയാഴ്ച വരെ ലഭിച്ചത് 36398 അപേക്ഷ. ഇതിൽ 8607 അപേക്ഷകൾ പുതിയ റേഷൻ കാർഡിനുള്ളതാണ്. കരുനാഗപ്പള്ളി താലൂക്കിലാണ് കൂടുതൽ അപേക്ഷകൾ എത്തിയത്. ഇവിടെ ലഭിച്ച 9090 അപേക്ഷകളിൽ പുതിയ കാർഡിനായുള്ളത് 895 എണ്ണമാണ്. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകരുടെ എണ്ണം ഇതുവരെ കൂടുതലുള്ളത് പുനലൂർ താലൂക്കിലാണ്. 5302 അപേക്ഷകൾ ലഭിച്ചതിൽ 2500 എണ്ണവും പുതിയ കാർഡിനുവേണ്ടി. കൊല്ലം -7610, കുന്നത്തൂർ -3535, കൊട്ടാരക്കര -7442, പത്തനാപുരം -3419 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ അപേക്ഷകളുടെ എണ്ണം. ഇവിടെ 1983, 974, 1725, 530 ക്രമത്തിലാണ് പുതിയ റേഷൻകാർഡിനുള്ള അപേക്ഷകളുടെ എണ്ണം. നാലുവർഷത്തിനുശേഷം അപേക്ഷ ക്ഷണിച്ചതോടെ വലിയതിരക്കാണ് താലൂക്ക് സപ്ലൈ ഒാഫിസുകളിൽ അനുഭവപ്പെടുന്നത്. എല്ലാവർക്കും അവസരം ലഭിക്കുന്നതുവരെ അപേക്ഷ സ്വീകരിക്കൽ തുടരാനാണ് തീരുമാനം. അതിനാൽ തിരക്കുകൂട്ടേണ്ടെന്നാണ് അധികൃതർ പറയുന്നത്. കാർഡിനുള്ള അപേക്ഷ ഒാൺലൈനിൽ നൽകാനുള്ള സൗകര്യം ഉടൻ നിലവിൽ വരും. 16 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരം. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ, റേഷന്‍ കാര്‍ഡ് മറ്റ് താലൂക്കിലേക്ക് മാറ്റല്‍, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുക, തിരുത്തലുകള്‍ വരുത്തുക, പേര് മാറ്റുക, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് എന്നിവക്കുള്ള അപേക്ഷകളാണ് താലൂക്ക് സപ്ലൈ ഓഫിസുകള്‍ വഴി ഇേപ്പാൾ സ്വീകരിക്കുന്നത്. എന്നാൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള അപേക്ഷകളും എത്തുന്നുണ്ട്. താലൂക്കുകളിൽ ഇവ സ്വീകരിക്കാതെ വരുേമ്പാൾ ജില്ല സപ്ലൈ ഒാഫിസിലേക്കാണ് വരുന്നത്. അവിടെ നിന്നും മടക്കുന്നതോടെ കലക്ടറുടെ അടുത്തേക്കാണ് അപേക്ഷകളുമായി ഇത്തരക്കാർ എത്തുന്നത്. മുൻഗണന പട്ടികയിൽ ഇടംപിടിക്കാൻ ഹിയറിങ് കഴിഞ്ഞ് അവസരം കാത്തിരിക്കുന്നവർ വരെ ഇത്തരത്തിൽ കലക്ടറുടെ ചേംബറിൽ എത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ സപ്ലൈ ഓഫിസുകളില്‍ പ്രത്യക കൗണ്ടറുകളും ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷ ഫോമുകള്‍ സൗജന്യമായും ലഭിക്കും. താലൂക്ക് പുതിയ കാർഡിനുള്ള അേപക്ഷ മറ്റുള്ളവ മൊത്തം കൊല്ലം 1983 5627 7610 കരുനാഗപ്പള്ളി 895 8195 9090 കുന്നത്തൂർ 974 2561 3535 കൊട്ടാരക്കര 1725 5717 7442 പത്തനാപുരം 530 2889 3419 പുനലൂർ 2500 2802 5302 ആകെ 8607 27791 36398
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.