മിച്ചഭൂമി, പട്ടയം: മന്ത്രി കലക്ടർമാരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: മിച്ചഭൂമി, പട്ടയം, കൈവശരേഖ, വനാവകാശ രേഖ, ഭൂരേഖപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച ചർച്ചക്ക് മന്ത്രി ഇ. ചന്ദ്രശേഖരൻ കലക്ടർമാരുടെ യോഗം വിളിച്ചു. ഭൂമി സംബന്ധമായ പ്രശ്നം പരിഹരിക്കാനും അടുത്ത ഒരുവർഷത്തെ മുൻഗണനക്രമം തീരുമാനിക്കാനുമാണ് യോഗം. റവന്യൂ വകുപ്പിലെ പ്രത്യേകപദ്ധതികൾ, ഭൂപ്രശ്നങ്ങൾ, നെൽവയൽ തണ്ണീർത്തട ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട നേട്ടങ്ങൾ തുടങ്ങിയവയെക്കുറിച്ച് കലക്ടർമാർ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി നിർദേശംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.